ഐ.എഫ്.എഫ്.കെയില്‍ ഇന്ന്: ഹൊറര്‍ ചിത്രം ദി എക്‌സോര്‍സിസ്റ്റും ടോട്ടവും ഉള്‍പ്പെടെ 67 ചിത്രങ്ങള്‍

അഡുര ഓണാഷൈലിന്റെ ഗേള്‍, ഫലസ്തീന്‍ ചിത്രം ഡി ഗ്രേഡ്, ജര്‍മ്മന്‍ ചിത്രം ക്രസന്റോ, ദി ഇല്ല്യൂമിനേഷന്‍, അര്‍ജന്റീനിയന്‍ ചിത്രം ദി ഡെലിക്വൊന്‍സ്, മോള്‍ഡോവാന്‍ ചിത്രം തണ്ടേഴ്‌സ്, ദി റാപ്ച്ചര്‍, ക്രിസ്റ്റോഫ് സനൂസിയുടെ ദി സ്‌പൈറല്‍ തുടങ്ങി 25 ചിത്രങ്ങളുടെ മേളയിലെ ആദ്യ പ്രദര്‍ശനമാണ് തിങ്കളാഴ്ച നടക്കുക.

Update: 2023-12-10 21:26 GMT

വില്യം ഫ്രീഡ്കിന്റെ അമേരിക്കന്‍ അമാനുഷിക ഹൊറര്‍ ചിത്രം എക്‌സോര്‍സിസ്റ്റ്, സങ്കീര്‍ണ കുടുംബബന്ധങ്ങളുടെ കഥ പറയുന്ന മെക്‌സിക്കന്‍ സംവിധായിക ലില അവിലെസിന്റെ ടോട്ടം ഉള്‍പ്പടെ 67 ചിത്രങ്ങള്‍ രാജ്യാന്തര ചലച്ചിത്ര മേളയില്‍ തിങ്കളാഴ്ച പ്രദര്‍ശിപ്പിക്കും. മിഡ്‌നൈറ്റ് സ്‌ക്രീനിംഗ് വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തുന്ന ആദ്യ ചിത്രമാണ് ദി എക്‌സോര്‍സിസ്റ്റ്. മുത്തച്ഛന്റെ വീട്ടില്‍ അവധിക്കാലം ചെലവഴിക്കാനെത്തുന്ന പെണ്‍കുട്ടി നേരിടേണ്ടിവന്ന അപ്രതീക്ഷി സംഭവങ്ങളുടെ അനാവരണമാണ് ടോട്ടം. വിവിധ രാജ്യങ്ങളിലായി ഒന്‍പത് ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ചിത്രം മെക്‌സിക്കയുടെ ഓസ്‌കാര്‍ പ്രതീക്ഷയാണ്.

Advertising
Advertising

അഡുര ഓണാഷൈലിന്റെ ഗേള്‍, ഫലസ്തീന്‍ ചിത്രം ഡി ഗ്രേഡ്, ജര്‍മ്മന്‍ ചിത്രം ക്രസന്റോ, ദി ഇല്ല്യൂമിനേഷന്‍, അര്‍ജന്റീനിയന്‍ ചിത്രം ദി ഡെലിക്വൊന്‍സ്, മോള്‍ഡോവാന്‍ ചിത്രം തണ്ടേഴ്‌സ്, ദി റാപ്ച്ചര്‍, ക്രിസ്റ്റോഫ് സനൂസിയുടെ ദി സ്‌പൈറല്‍ തുടങ്ങി 25 ചിത്രങ്ങളുടെ മേളയിലെ ആദ്യ പ്രദര്‍ശനമാണ് തിങ്കളാഴ്ച നടക്കുക.

വൃദ്ധനെ വിവാഹം ചെയ്യേണ്ടി വരുന്ന യുവതിയുടെ അതിജീവനം പ്രമേയമാക്കിയ പോളിഷ് ചിത്രം ദി പെസന്റ്‌സ്, ലിത്വാനിയന്‍ സംവിധായിക മരിയ കവ്തരാത്സെയുടെ സ്ലോ, ഫിന്‍ലന്‍ഡ് ചിത്രം ഫാളന്‍ ലീവ്സ്, ജര്‍മ്മന്‍ സംവിധായകനായ ഇല്‍ക്കര്‍ കറ്റാക്ക് ഒരുക്കിയ ദി ടീച്ചേര്‍സ് ലോഞ്ച്, ടര്‍ക്കിഷ് ചിത്രം എബൗട്ട് ഡ്രൈ ഗ്രാസസ്, അറബിക് ചിത്രം ഹാങിംഗ് ഗാര്‍ഡന്‍സ്, ബെല്‍ജിയന്‍ സംവിധായകന്‍ ബലോജി ഒരുക്കിയ ഒമെന്‍ ഉള്‍പ്പടെ 42 ചിത്രങ്ങളുടെ രണ്ടാമത്തെ പ്രദര്‍ശനവും ഇന്നുണ്ടാകും.

വിഘ്‌നേഷ് പി ശശിധരന്റെ ഷെഹറാസാദ, വി ശരത്കുമാര്‍ ചിത്രം നീലമുടി, സമാധാനമുള്ള മരണം കാംക്ഷിക്കുന്ന യുവാവിന്റെ കഥപറയുന്ന സതീഷ് ബാബുസേനന്‍ - സന്തോഷ് ബാബുസേനന്‍ ചിത്രം ആനന്ദ് മൊണാലിസ മരണവും കാത്ത്, കമലിന്റെ പെരുമഴക്കാലം, അടൂര്‍ ഗോപാലകൃഷ്ണന്‍ ഒരുക്കിയ വിധേയന്‍, സിദ്ദിഖ് - ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന റാം ജി റാവൂ സ്പീക്കിങ് എന്നീ ചിത്രങ്ങളും ശ്രീലങ്കന്‍ സംവിധായകന്‍ പ്രസന്ന വിതാനഗെയുടെ ഇന്ത്യന്‍ ചിത്രം പാരഡൈയ്‌സും തിങ്കളാഴ്ച പ്രദര്‍ശിപ്പിക്കും. ഓ. ബേബി, അദൃശ്യ ജാലകങ്ങള്‍, ആപ്പിള്‍ ചെടികള്‍, ദായം തുടങ്ങിയ മലയാള സിനിമകളുടെ പുനഃപ്രദര്‍ശനവും ഇന്നുണ്ടാകും.


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഷെല്‍ഫ് ഡെസ്‌ക്

MeidaOne Shelf

Similar News