ധൈര്യമുണ്ടെങ്കില്‍ ജയിലില്‍ അടയ്ക്കൂ; മോദിക്ക് മമതയുടെ വെല്ലുവിളി

Update: 2017-06-30 14:46 GMT
Editor : admin
ധൈര്യമുണ്ടെങ്കില്‍ ജയിലില്‍ അടയ്ക്കൂ; മോദിക്ക് മമതയുടെ വെല്ലുവിളി

തന്‍റെ സര്‍ക്കാരിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്ത്

തന്‍റെ സര്‍ക്കാരിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്ത്. ധൈര്യമുണ്ടെങ്കില്‍ തന്നെ ജയിലില്‍ അയയ്ക്കൂ എന്നാണ് മമതയുടെ വെല്ലുവിളി. താന്‍ ജയിലില്‍ അടയ്ക്കപ്പെട്ടാലും തന്‍റെ പാര്‍ട്ടി തെരഞ്ഞടുപ്പില്‍ വന്‍ഭൂരിപക്ഷം നേടുമെന്ന ആത്മവിശ്വാസവും മമത പ്രകടിപ്പിച്ചു. പ്രധാനമന്ത്രി അന്നും ഇന്നും കള്ളം പറയുകയാണെന്നും മമത കുറ്റപ്പെടുത്തി. മൂര്‍ഷിദാബാദ് ജില്ലയില്‍ ഒരു തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു മമത.

Advertising
Advertising

തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കോഴ വാങ്ങുന്ന ഒളിക്യാമറാ ദൃശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മോദി ബംഗാളില്‍ പ്രചാരണ വേദികളില്‍ മമതയ്ക്കെതിരെ ആഞ്ഞടിക്കുന്നത്. ഇത്ര വലിയ അഴിമതി തെളിവ് സഹിതം പുറത്തുവന്നിട്ടും കുറ്റക്കാരായ നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ മമത തയ്യാറാകുന്നില്ലെന്നാണ് മോദിയുടെ വിമര്‍ശം.

തൃണമൂലിനെ തോല്‍പിക്കാന്‍ സഖ്യമുണ്ടാക്കിയ സിപിഎം - കോണ്‍ഗ്രസ് പാര്‍ട്ടികളെയും മമത വിമര്‍ശിച്ചു. കോണ്‍ഗ്രസിന് തനിയെ മത്സരിക്കാനുള്ള ശേഷി ഇല്ല. 34 വര്‍ഷത്തെ ദുര്‍ഭരണത്തിലൂടെ സിപിഎം എന്താണെന്ന് ജനങ്ങള്‍ക്ക് നല്ലതുപോലെ അറിയാം. ഈ സഖ്യം വിജയിക്കാന്‍ പോകുന്നില്ലെന്നും മമത പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News