മകന്‍ പെണ്‍കുട്ടിക്കൊപ്പം ഒളിച്ചോടിയതിന് അമ്മയെ നഗ്നയാക്കി മര്‍ദ്ദിച്ചു

Update: 2017-07-27 01:51 GMT
Editor : admin
മകന്‍ പെണ്‍കുട്ടിക്കൊപ്പം ഒളിച്ചോടിയതിന് അമ്മയെ നഗ്നയാക്കി മര്‍ദ്ദിച്ചു

മകന്‍ പെണ്‍കുട്ടിയെയും കൊണ്ട് ഒളിച്ചോടിയതിന് അമ്മയുടെ വസ്ത്രമുരിഞ്ഞ് മര്‍ദ്ദിച്ചു.

മകന്‍ പെണ്‍കുട്ടിയെയും കൊണ്ട് ഒളിച്ചോടിയതിന് അമ്മയുടെ വസ്ത്രമുരിഞ്ഞ് മര്‍ദ്ദിച്ചു. 60 വയസ്സുകാരിയാണ് അക്രമത്തിന് ഇരയായത്. ഉത്തര്‍ പ്രദേശിലെ ലക്ഷ്മിപുര്‍ ഖേരിയിലാണ് സംഭവം. പെണ്‍കുട്ടിയുടെ വീട്ടുകാരാണ് മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയത്.

സ്ത്രീയുടെ മുഖത്ത് കരി ഓയില്‍ ഒഴിക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ മുളക് പൊടി വിതറുകയും ചെയ്തു. പൊലീസ് എത്തിയാണ് സ്ത്രീയെ രക്ഷിച്ചത്. ഇവര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് ഓഫീസര്‍ അഖിലേഷ് ചൌരസ്യ പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News