നോട്ട് നിരോധം: തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി യോഗം വിളിച്ചു

Update: 2017-07-28 15:02 GMT
Editor : Sithara
നോട്ട് നിരോധം: തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി യോഗം വിളിച്ചു

ബജറ്റ് സമ്മേളനം ജനുവരി 31 മുതലെന്ന് സൂചന.

നോ‌ട്ട് നിരോധത്തിന് ശേഷമുള്ള സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുതിര്‍ന്ന മന്ത്രിമാരുടെ യോഗം വിളിച്ചു. ഇന്ന് വൈകീട്ടോടെ ചേരുന്ന യോഗത്തില്‍ പുതുവര്‍ഷത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതികള്‍ എങ്ങനെ നടപ്പിലാക്കണമെന്നും വിശദീകരിക്കും. അതേ സമയം 2017ലെ ബജറ്റ് സമ്മേളനം ജനുവരി 31ന് ആരംഭിക്കാന്‍ തീരുമാനിച്ചതായാണ് സൂചന.

നോട്ട് നിരോധിച്ച് അന്പത്തിനാല് ദിവസം പിന്നി‌ട്ടിട്ടും ബാങ്കുകളിലെ പ്രതിസന്ധി മറികടക്കാന്‍ കഴിയാത്തതിന്റെ പശ്ചാത്തതിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗം വിളിച്ചതെന്നാണ് സൂചന. ഡിസംബര്‍ 31ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും പ്രഖ്യാപനങ്ങള്‍ നടത്തുകയും ചെയ്തുവെങ്കിലും കള്ളപ്പണം എത്രത്തോളം ബാങ്കുകളിലെത്തിയെന്നോ, പ്രതിസന്ധി എന്ന് മറികടക്കുമെന്നോ അദ്ദേഹം പറഞ്ഞിരുന്നില്ല. പ്രഖ്യാപിച്ച പദ്ധതികള്‍ ജനങ്ങളിലെത്തിക്കാനും സര്‍ക്കാരിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ സ്വീകരിക്കേണ്ട നടപടികളും ചര്‍ച്ചയാവും.
വിവിധ പദ്ധതികള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി പത്ത് മന്ത്രാലയ സെക്രട്ടറിമ്മാരുമായും പ്രധാനമന്ത്രി വരും ദിവസങ്ങളില്‍ ചര്‍ച്ച നടത്തും.

Advertising
Advertising

അതേ സമയം ഇത്തവണത്തെ കേന്ദ്ര പൊതുബജറ്റ് നേരത്തെയാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് പാര്‍ലമെന്റെറികാര്യ സമിതിയില്‍ ജനുവരി 31ന് സമ്മേളനം തുടങ്ങാന്‍ തീരുമാനമായെന്നാണ് സൂചന. ഫെബ്രുവരി ഒന്നിന് ബജറ്റ് പ്രസംഗം നടത്താന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. സാധാരണായായി ഫെബ്രുവരി ഇരുപതിയെട്ടിനാണ് ബജറ്റ് പ്രസംഗം നടത്തുന്നത്. ബജറ്റ് അവതരണത്തിന് വിവിധ മന്ത്രാലയങ്ങള്‍ തുക വകയിരുത്തുന്നതിലെ കാലാതാമസം മറികടക്കാനാണ് ബജറ്റവരണം നേരത്തെയാക്കുന്നതെന്നാണ് വിശദീകരണം.
ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ് ലി, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, തു‌ടങ്ങിവരും യോഗത്തില്‍ പങ്കെടുത്തു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News