തമിഴ്നാട്ടിൽ വിദ്യാർത്ഥിനികളുടെ കൂട്ട ആത്മഹത്യ

Update: 2017-11-25 12:45 GMT
Editor : Muhsina
തമിഴ്നാട്ടിൽ വിദ്യാർത്ഥിനികളുടെ കൂട്ട ആത്മഹത്യ

തമിഴ്നാട് വെല്ലൂരിൽ സുഹൃത്തുക്കളായ വിദ്യാർത്ഥിനികൾ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. ആരക്കോണം പണപ്പാക്കം സ്കൂളിലെ നാല് കുട്ടികളാണ് മരിച്ചത്. രാമപുരം സ്വദേശികളായ ദീപ, ശങ്കരി, രേവതി, മനീഷ എന്നിവരുടെ മൃതദേഹം..

തമിഴ്നാട് വെല്ലൂരിൽ സുഹൃത്തുക്കളായ വിദ്യാർത്ഥിനികൾ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. ആരക്കോണം പണപ്പാക്കം സ്കൂളിലെ നാല് കുട്ടികളാണ് മരിച്ചത്. രാമപുരം സ്വദേശികളായ ദീപ, ശങ്കരി, രേവതി, മനീഷ എന്നിവരുടെ മൃതദേഹം ഇന്നലെ രാത്രിയിലാണ് കണ്ടെത്തിയത്. പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനാൽ അധ്യാപകർ നാലു പേരെയും ശകാരിച്ചിരുന്നു. രക്ഷിതാക്കളെ സ്കൂളിലേക്ക് കൊണ്ടുവരാനും നിർദ്ദേശം നൽകി. ഇതിൽ മനംനൊന്താണ് ആത്മഹത്യയെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.

മരണത്തിന് പിന്നിൽ മറ്റുകാരണങ്ങളുണ്ടോ എന്നും പൊലിസ് അന്വേഷിക്കന്നുണ്ട്. സഹപാഠികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും പൊലിസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News