ശ്രീനഗര്‍ ഉപതെരഞ്ഞെടുപ്പ്; സംഘര്‍ഷത്തില്‍ മൂന്നു മരണം

Update: 2018-04-11 01:32 GMT
ശ്രീനഗര്‍ ഉപതെരഞ്ഞെടുപ്പ്; സംഘര്‍ഷത്തില്‍ മൂന്നു മരണം

9 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്

ജമ്മു കശ്മീരിലെ ശ്രീനഗര്‍ ലോക്സഭ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. 9 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. നാഷണല്‍ കോണ്‍ഫ്രന്‍സ് പ്രസിഡണ്ട് ഫാറൂഖ് അബ്ദുല്ലയും പിഡിപി സ്ഥാനാര്‍ഥി താരീഖ് ഹമീദും തമ്മിലാണ് പ്രധാന മത്സരം.

വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ശ്രീനഗറിന്റെ വിവിധ ഭാഗങ്ങളില്‍ സുരക്ഷാ സേനയുമായി പ്രതിഷേധക്കാര്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ മൂന്നു പേര്‍ മരിക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വിവിധ സ്ഥലങ്ങളില്‍ സുരക്ഷാ സേനക്കു നേരെ കല്ലേറ് തുടരുകയാണ്.

2014ല്‍ മണ്ഡലത്തില്‍ 26 ശതമാനം പൊളിങാണ് രേഖപ്പെടുത്തിയിരുന്നത്.

Tags:    

Similar News