വീഡിയോ പുറത്തായി; ബലാത്സംഗക്കേസില്‍ ആള്‍ദൈവം ബാബാ പര്‍മാനന്ദ് അറസ്റ്റില്‍

Update: 2018-04-20 03:23 GMT
Editor : admin
വീഡിയോ പുറത്തായി; ബലാത്സംഗക്കേസില്‍ ആള്‍ദൈവം ബാബാ പര്‍മാനന്ദ് അറസ്റ്റില്‍

മധ്യപ്രദേശിലെ ആള്‍ദൈവം ബാബാ പര്‍മാനന്ദ് ബലാത്സംഗക്കേസില്‍ അറസ്റ്റില്‍. സത്നയില്‍ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

മധ്യപ്രദേശിലെ ആള്‍ദൈവം ബാബാ പര്‍മാനന്ദ് ബലാത്സംഗക്കേസില്‍ അറസ്റ്റില്‍. സത്നയില്‍ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ബാരബങ്കിയിലെ ആശ്രമത്തില്‍ സ്ത്രീ ഭക്തരെ ബലാത്സംഗം ചെയ്തതായും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിലാണ് നടപടി. പര്‍മാനന്ദിന്റെ ശിഷ്യനും അടുത്ത സഹായിയുമായ അരവിന്ദിനെയും പൊലീസ് അറസ്റ്റു ചെയ്തു.

കുട്ടികളില്ലാത്ത സ്ത്രീകള്‍ക്ക് ഗര്‍ഭധാരണശേഷി ദിവ്യശക്തിയിലൂടെ നല്‍കുമെന്ന വാഗ്ദാനം ചെയ്തു ഇവരെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. സ്ത്രീ ഭക്തരെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പിന്നീട് ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് പറയുന്നു. വൈദ്യ പരിശോധനക്ക് ശേഷം പര്‍മാനന്ദിനെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. പര്‍മാനന്ദിന്റെ ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയായ ഒരു സ്ത്രീ തനിക്ക് നേരിട്ട ദുരനുഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് പൊലീസ് ഇടപെടലുണ്ടായത്. തുടര്‍ന്ന് പൊലീസ് പര്‍മാനന്ദിന്റെ ആശ്രമം റെയ്ഡ് ചെയ്യുകയും നിരവധി ഇത്തരം വീഡിയോകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. അറസ്റ്റ് വാര്‍ത്ത വന്നതോടെ പര്‍മാനന്ദിനെതിരെ പരാതികളുമായി നിരവധി സ്ത്രീകളാണ് രംഗത്തുവന്നുകൊണ്ടിരിക്കുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News