അന്തര്‍വാഹിനിയുടെ ചരിത്രം വിളിച്ചോതി ഗാനം പുറത്തിറക്കി നാവികസേന

Update: 2018-04-21 11:17 GMT
Editor : Damodaran
Advertising

ന്തര്‍വാഹിനി കപ്പലിലെ നാവികനായ ക്യാപ്റ്റന്‍ സുദീപ് സെന്‍  ആണ് ഗാനം രചിച്ചത്. ഇന്ത്യയുടെ മുങ്ങികപ്പലുകളുടെ പേരുകളെല്ലാം ചേര്‍ത്തുവെച്ചാണ് വരികള്‍

ഇന്ത്യന്‍ അന്തര്‍വാഹിനികളുടെ ചരിത്രവും ശക്തിയും ഗാനത്തിലൂടെ ചിത്രീകരിച്ചിരിക്കുകയാണ് നാവികസേന. അന്തര്‍വാഹിനികളുടെ അന്പതാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഗാനം പുറത്തിറക്കിയത്. അന്തര്‍വാഹിനി കപ്പലിലെ നാവികനായ ക്യാപ്റ്റന്‍ സുദീപ് സെന്‍ ആണ് ഗാനം രചിച്ചത്. ഇന്ത്യയുടെ മുങ്ങികപ്പലുകളുടെ പേരുകളെല്ലാം ചേര്‍ത്തുവെച്ചാണ് വരികള്‍ ഒരുക്കിയിരിക്കുന്നത്. ശങ്കര്‍ മഹാദേവന്‍, ഇഹ്സാന്‍ നൂറണി, ലോയ് മെന്‍ഡോണ്‍സ ത്രയമാണ് ഗാനത്തിന് സംഗീത നിര്‍‌വഹിച്ചത്. ഗാനം ആലപിച്ചതും മൂവരും ചേര്‍ന്നാണ്. ഉമേഷ് അഗര്‍വാളാണ് ഗാനത്തിന് ദൃശ്യാവിഷ്ക്കാരം ഒരുക്കിയത്. മുങ്ങികപ്പലിനെ നാവികര്‍ തന്നെയാണ് ഗാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന പ്രത്യേകതയും ഇതിനുണ്ട്.

ഗാനം കേള്‍ക്കാം

Full View
Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News