സുബ്രത റോയിക്ക് നാലാഴ്ച പരോള്‍ അനുവദിച്ചു

Update: 2018-04-29 00:18 GMT
Editor : admin
സുബ്രത റോയിക്ക് നാലാഴ്ച പരോള്‍ അനുവദിച്ചു
Advertising

നിക്ഷേപകരില്‍ നിന്നു കോടികള്‍ തട്ടിയ കേസില്‍ ജയിലില്‍ കഴിയുന്ന സഹാറ ഗ്രൂപ്പ് ഉടമ സുബ്രത റോയിക്ക് സുപ്രിംകോടതി നാലാഴ്ച പരോള്‍ അനുവദിച്ചു.

നിക്ഷേപകരില്‍ നിന്നു കോടികള്‍ തട്ടിയ കേസില്‍ ജയിലില്‍ കഴിയുന്ന സഹാറ ഗ്രൂപ്പ് ഉടമ സുബ്രത റോയിക്ക് സുപ്രിംകോടതി നാലാഴ്ച പരോള്‍ അനുവദിച്ചു. വ്യാഴാഴ്ച മരണമട‍ഞ്ഞ മാതാവിന്റെ അന്ത്യകര്‍മങ്ങള്‍ ചെയ്യുന്നതിന് പരോള്‍ തേടി സുബ്രത റോയ് സുപ്രിംകോടതിയെ സമീപിച്ചിരുന്നു. ഇന്ന് ഉച്ചയോടെ ഹരജി പരിഗണിച്ച സുപ്രിംകോടതി സുബ്രതക്ക് നാലാഴ്ച പരോള്‍ അനുവദിക്കുകയായിരുന്നു. പരോള്‍ കാലയളവില്‍ സുബ്രതക്കൊപ്പം പൊലീസ് കാവലുണ്ടാകും. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് രാത്രി ഒന്നരയോടെയാണ് ലക്നോവിലെ വസതിയില്‍വെച്ച് ഛബ്ബി റോയ് (95) മരണമടഞ്ഞത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിലേറെയായി സുബ്രത തീഹാര്‍ ജയിലിലാണ് കഴിയുന്നത്. കഴിഞ്ഞ മാര്‍ച്ച് അവസാനം സുബ്രതയുടെ സ്വത്തുക്കള്‍ വില്‍ക്കാന്‍ സെബിയോട് സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നു. നിക്ഷേപ തട്ടിപ്പ് കേസില്‍ 2014 മാര്‍ച്ചിലാണ് സുബ്രത അറസ്റ്റിലായത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News