ഇന്ത്യയില്‍ ജനസംഖ്യയേക്കാള്‍ 15 കോടിയോളം കൂടുതല്‍ ആധാര്‍ കാര്‍ഡുകള്‍; കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്

Update: 2018-05-02 02:25 GMT
ഇന്ത്യയില്‍ ജനസംഖ്യയേക്കാള്‍ 15 കോടിയോളം കൂടുതല്‍ ആധാര്‍ കാര്‍ഡുകള്‍; കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്
Advertising

നൂറ്റി ഇരുപത്ത‍ഞ്ചു കോടിയിലധികം ജനസംഖ്യയുള്ള ഇന്ത്യയില്‍ നൂറ്റി നാല്പതു കോടി ആധാര്‍ കാര്‍ഡുകളുണ്ടെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു

ഇന്ത്യയില്‍ ആകെ ജനസംഖ്യയേക്കാള്‍ 15 കോടിയോളം കൂടുതല്‍ ആധാര്‍ കാര്‍ഡുകളുണ്ടെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. സബ്സിഡികള്‍ ആധാറുമായി ബന്ധിപ്പിച്ചതിലൂടെ ഇന്ത്യ 6.5 ദശലക്ഷം ഡോളര്‍ ലാഭിച്ചുവെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. കൂടുതല്‍ ശക്തമായ സാന്പത്തിക പരിഷ്കരണ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നും രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി. ഡല്‍ഹിയില്‍ ബ്രിക്സ് രാജ്യങ്ങളുടെ പ്രതിനിധികളുടെ സമ്മേളനത്തിലാണ് രവിശങ്കര്‍ പ്രസാദ് ഇക്കാര്യം പറഞ്ഞത്.

നൂറ്റി ഇരുപത്ത‍ഞ്ചു കോടിയിലധികം ജനസംഖ്യയുള്ള ഇന്ത്യയില്‍ നൂറ്റി നാല്പതു കോടി ആധാര്‍ കാര്‍ഡുകളുണ്ടെന്ന് ബ്രിക്സ് വെല്ലുവിളികളും അവസരങ്ങളും മുന്നോട്ടുള്ള വഴിയും എന്ന വിഷയത്തിലുള്ള സമ്മേളനം ഉദ്ഘാടനം ചെയ്യവെ കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. സബ്സിഡികള്‍ അര്‍ഹതയില്ലാത്തവരെയും ഇടനിലക്കാരെയും ഒഴിവാക്കി ഉപഭോക്താക്കള്‍ക്ക് നേരിട്ട് നല്‍കിയതിലൂടെ വന്‍ ലാഭമുണ്ടാക്കാനായെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന സുപ്രീം കോടതി വിധി നിലനില്‍ക്കവെയാണ് അന്താരാഷ്ട്ര സമ്മേളനത്തില്‍ രവിശങ്കര്‍ പ്രസാദിന്റെ പരാമര്‍ശമെന്നത് ശ്രദ്ധേയമാണ്. കൂടുതല്‍ ശക്തമായ സാന്പത്തിക പരിഷ്കരണ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നും പത്തൊന്പതാം നൂറ്റാണ്ടിലെ ചിന്താഗതികളുമായ ഇരുപത്തൊന്നാം നൂറ്റാണ്ടിനെ കൈകാര്യം ചെയ്യാനാവില്ലെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. കഴിഞ്ഞ ദിവസം ചേര്‍ന്ന നീതി ആയോഗിന്റെ സുപ്രധാന യോഗത്തില്‍ പ്രധാന മന്ത്രി നരേന്ദ്രമോദി തന്നെ ഇക്കാര്യം പറഞ്ഞതായി രവിശങ്കര്‍ പ്രസാദ് വെളിപ്പെടുത്തി.

Tags:    

Similar News