കശ്മീര്‍ പ്രശ്നം രാജ്യസഭ നാളെ ചര്‍ച്ച ചെയ്യും

Update: 2018-05-08 10:42 GMT
കശ്മീര്‍ പ്രശ്നം രാജ്യസഭ നാളെ ചര്‍ച്ച ചെയ്യും

കശ്മീരിലെ സ്ഥിതി വളരെ ഗുരുതരമാണെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് രാജ്യസഭയില്‍ പറഞ്ഞു.

കശ്മീര്‍ വിഷയം നാളെ രാജ്യസഭ ചര്‍ച്ച ചെയ്യും. കശ്മീരിലെ സ്ഥിതി വളരെ ഗുരുതരമാണെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് രാജ്യസഭയില്‍ പറഞ്ഞു. കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യുന്നതില്‍ നിന്ന് സര്‍ക്കാര്‍ ഒഴിഞ്ഞുമാറുകയാണെന്ന് ആരോപിച്ച് സഭയില്‍ പ്രതിപക്ഷ ബഹളം നടന്നു. ഇതിനെ തുടര്‍ന്നാണ് നാളെ 11 മണിക്ക് വിഷയം ചര്‍ച്ച ചെയ്യാമെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചത്. രാജ്യത്ത് ദലിതുകള്‍ക്ക് നേരേ വര്‍ധിച്ചുവരുന്ന ആക്രമണങ്ങള്‍ ബിഎസ്പിയും സിപിഎമ്മും സഭയില്‍ ഉന്നയിച്ചു. ദലിത് പീഡനങ്ങളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ലോക്സഭ അംഗങ്ങള്‍ പാര്‍ലമെന്റിലെ ഗാന്ധി പ്രതിമക്ക് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി.

Tags:    

Similar News