രാജ്യം വെന്തുരുകുന്നു; വരള്‍ച്ചാ കെടുതി രൂക്ഷം

Update: 2018-05-08 20:39 GMT
Editor : admin
രാജ്യം വെന്തുരുകുന്നു; വരള്‍ച്ചാ കെടുതി രൂക്ഷം

ഒരു ഇടവേളക്ക് ശേഷം ഏറ്റവും വലിയ വരള്‍ച്ചാ കെടുതിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്.

ഒരു ഇടവേളക്ക് ശേഷം ഏറ്റവും വലിയ വരള്‍ച്ചാ കെടുതിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. തെക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും മുംബൈയിലും വരള്‍ച്ച രൂക്ഷമായി. ഏറ്റവും രൂക്ഷമായി വരള്‍ച്ചാക്കെടുതി അനുഭവിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് തെലങ്കാന. സംസ്ഥനത്തെ മഹാബൂബ് നഗര്‍ ജില്ല ചുട്ടുപൊള്ളുകയാണ്.

ഏപ്രില്‍ മാസത്തിന്റെ തുടക്കം മുതല്‍ 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് തെലങ്കാനയില്‍ ചൂട് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ചിലയിടങ്ങളില്‍ 45 വരെയെത്തി. വരും ദിവസങ്ങളിലും തെലങ്കാനയില്‍ ചൂട് കനക്കുമെന്നാണ് മുന്നറിയിപ്പ്. ഏപ്രില്‍ അവസാനം വരെ തെലങ്കാനയിലെ 10 ജില്ലകളിലും കനത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തെലങ്കാന ചുട്ടുപൊള്ളാന്‍ തുടങ്ങിയതോടെ കുടിവെള്ളം കിട്ടാക്കനിയായി. ഹൈദരാബാദിലേക്ക് കുടിവെള്ളം എത്തിക്കുന്ന നാല് ജലസംഭരണികളും വറ്റിവരണ്ടിരിക്കുകയാണ്. 30 വര്‍ഷത്തിനിടെ ഇത് ആദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നതെന്നാണ് ഭരണകൂടം പറയുന്നത്.

Advertising
Advertising

ജലക്ഷാമം രൂക്ഷമായതോടെ കൃഷിസ്ഥലങ്ങള്‍ ഉപേക്ഷിച്ച് കര്‍ഷകരെല്ലാം മറ്റിടങ്ങളിലേക്ക് കുടിയേറുകയാണ്. പ്രധാനപ്പെട്ട ഡാമുകളെല്ലാം വറ്റിവരണ്ടതാണ് കൃഷിക്ക് തിരിച്ചടിയായത്. വരള്‍ച്ച ഏറ്റവും കൂടുതല്‍ ബാധിച്ച മഹാബൂബ് നഗര്‍, രംഗറെഡ്ഡി, മേധക്, നിസാമാബാദ്, അദിലാബാദ് തുടങ്ങിയ ജില്ലകളില്‍ നിന്നായി നിരവധി കര്‍ഷകര്‍ സ്ഥലം വിട്ട് പോയതായി കര്‍ഷക സംഘടനകള്‍ പറഞ്ഞു. പൂനെ, മുംബൈ, ഭിവാന്ദി, അഹമ്മദാബാദ്, സുററ്റ് തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് പലരും കുടിയേറുന്നത്. കനത്ത ചൂടില്‍ തെലങ്കാനയില്‍ മാത്രം മരണം 60 കടന്നെന്നാണ് അനൌദ്യോഗിക കണക്ക്.

ചൂട് കൂടിയതോടെ ഭക്ഷ്യോല്‍പാദനത്തിലും ഇടിവുണ്ടായി. അരി ഉല്പാദനത്തിലും വന്‍ കുറവാണ് ഉണ്ടായിരിക്കുന്നത്. വരള്‍ച്ചാദുരിതം തടയാന്‍ അടിയന്തര നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News