കണക്കില്‍പ്പെടാത്ത നാല് ലക്ഷം കോടി ബാങ്കിലെത്തിയതായി കേന്ദ്രം

Update: 2018-05-09 08:09 GMT
Editor : Damodaran
കണക്കില്‍പ്പെടാത്ത നാല് ലക്ഷം കോടി ബാങ്കിലെത്തിയതായി കേന്ദ്രം

60 ലക്ഷം ബാങ്ക് അക്കൗണ്ടിലായി രണ്ട് ലക്ഷം രൂപ വീതം നിക്ഷേപം വന്നു. നവംബര്‍ എട്ടിന് ശേഷം വായ്പ തിരിച്ചടവായി 80,000 കോടി രൂപ ബാങ്കുകളിലെത്തി....

നോട്ട് അസാധുവാക്കലിന് ശേഷം കണക്കില്‍ പെടാത്ത 4 ലക്ഷത്തോളം കോടി രൂപ ബാങ്കുകളില്‍ നിക്ഷേപമായി എത്തിയതായെന്ന് കേന്ദ്ര സര്‍ക്കാര്‍. 60 ലക്ഷം ബാങ്ക് അക്കൗണ്ടിലായി രണ്ട് ലക്ഷം രൂപ വീതം നിക്ഷേപം വന്നു. നവംബര്‍ എട്ടിന് ശേഷം വായ്പ തിരിച്ചടവായി 80,000 കോടി രൂപ ബാങ്കുകളിലെത്തി. ഇവ സംബന്ധിച്ച് അന്വേഷിക്കുമെന്ന് ആദായ നികുതി വകുപ്പും എന്‍ഫോഴ്സ്മെന്‍റ് ഡയരക്ടറേറ്റും വ്യക്തമാക്കി. രാജ്യത്തെ നിഷ്ട്ക്രിയ അക്കൊണ്ടുകളില്‍‌ 25000 കോടി രൂപയിലധികം നിക്ഷേപിക്കപ്പെട്ടതായി എസ്ബിഐ മേധാവി അരുദ്ധതി ഭട്ടാചാര്യ പറഞ്ഞു.

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News