ത്രിപുരയില്‍ ഇന്ന് നിശബ്ദപ്രചാരണം

Update: 2018-05-09 02:15 GMT
ത്രിപുരയില്‍ ഇന്ന് നിശബ്ദപ്രചാരണം

60 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് 59 മണ്ഡലങ്ങളില്‍ നാളെ വോട്ടെടുപ്പ് നടക്കും. സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. വോട്ടുറപ്പിക്കാനുള്ള അവസാന ശ്രമത്തിലാണ് രാഷ്ട്രീയപാര്‍ട്ടികള്‍.

ത്രിപുരയില്‍ ഇന്ന് നിശബ്ദപ്രചാരണം. 60 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് 59 മണ്ഡലങ്ങളില്‍ നാളെ വോട്ടെടുപ്പ് നടക്കും. സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. വോട്ടുറപ്പിക്കാനുള്ള അവസാന ശ്രമത്തിലാണ് രാഷ്ട്രീയപാര്‍ട്ടികള്‍.

Full View

ത്രിപുരയിൽ ആകെയുള്ള 60 നിയമ സഭാ മണ്ഡലങ്ങളിൽ 59 എണ്ണത്തിലാണ് മറ്റന്നാളാള്‍ വോട്ടെടുപ്പ് നടക്കുക. സി പി എം സ്ഥാനാർത്ഥി രമെന്ദ്ര നാരായൺ ദബ്ബർമ്മയുടെ മരണത്തെ തുടർന്ന് ചരിലാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാര്ച്ച് 12 ലേക്ക് മാറ്റി വചിരിക്കുകയാണ്. മത്സര രംഗത്തുള്ളത് 497 സ്ഥാനാര്‍ത്ഥിള്‍. ആകെ വോട്ടര്‍മാര്‍ 25 69216, പോളീംഗ് ബൂത്തുകളുടെ എണ്ണം 3214‍. സുരക്ഷാ കാരണങ്ങള്‍ മുന്‍ നിര്‍ത്തി രാവിലെ 7 മുതല്‍ വൈകീട്ട് 3 വരെയാണ് പോളിംഗ് സമയം നിശ്ചയിച്ചിരിക്കുന്നത്.

അതിനിടെ സംസ്ഥാനത്ത് പോലീസ് നടത്തിയ തിരച്ചിലില്‍ കുവായ് മേഖലയില്‍ നിന്ന് വന്‍ തോതില്‍ പണവും ആയുധങ്ങളും കണ്ടെത്തി. ബി ജെ പി ഐ പി എഫ് ടി സ്വാധീന മേഖലയാണിത്. സംസ്ഥാനത്ത് സുതാര്യമായ പോളിംഗ് ഉറപ്പാക്കുമെന്ന തെരെഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. പതിവില്‍ നിന്നിന്ന് ഇത്തവണ ത്രിപുരയില്‍ മത്സരം ശക്തമാണ്. സി പി എമ്മിന് വെല്ലുവിളി ഉയര്‍ത്തി ബി ജെ പി ഐ പി എഫ് ടി സഖ്യം സര്‍വ്വസന്നാഹങ്ങളുമുപയോഗിച്ച് പ്രചാരണം നടത്തിയിരുന്നു.

Tags:    

Similar News