ഡല്‍ഹിയില്‍ ഒല ടാക്സി ഡ്രൈവര്‍ പീഡിപ്പിച്ചതായി ബെല്‍ജിയന്‍ യുവതി

Update: 2018-05-09 06:01 GMT
Editor : admin
ഡല്‍ഹിയില്‍ ഒല ടാക്സി ഡ്രൈവര്‍ പീഡിപ്പിച്ചതായി ബെല്‍ജിയന്‍ യുവതി
Advertising

ഇന്ന് രാവിലെ ഡല്‍ഹി ചിത്തരഞ്ജന്‍ പാക്കിന് സമീപം വച്ചാണ് സംഭവം നടന്നത്. ഗുഡ്ഗാവില്‍ നിന്നും സി ആര്‍ പാക്കിലേക്ക് പോകവെ ഡ്രൈവര്‍ പീഡിപ്പിക്കുകയായിരുന്നു എന്നാണ് യുവതി പൊലീസില്‍ നല്‍കിയ പരാതി.

ഡല്‍ഹിയില്‍ ഒല ടാക്സി ഡ്രൈവര്‍ പീഡിപ്പിച്ചതായി ബെല്‍ജിയന്‍ യുവതി. ഇന്ന് രാവിലെ ഡല്‍ഹി ചിത്തരഞ്ജന്‍ പാക്കിന് സമീപം വച്ചാണ് സംഭവം നടന്നത്. ഗുഡ്ഗാവില്‍ നിന്നും സി ആര്‍ പാക്കിലേക്ക് പോകവെ ഡ്രൈവര്‍ പീഡിപ്പിക്കുകയായിരുന്നു എന്നാണ് യുവതി പൊലീസില്‍ നല്‍കിയ പരാതി.

ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും സി ആര്‍ പാക്കിലെ ഹോട്ടലിലേക്ക് പോകുന്നതിനായാണ് 9.30ന് ബെല്‍ജിയന് യുവതി ഓല ടാക്സി വിളിച്ചത്. എന്നാല്‍ 30 മിനിട്ട് നീണ്ട യാത്രക്കിടെ ഡ്രൈവര്‍ തന്നെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് യുവതി പൊലീസിന് നല്‍കിയ പരാതി.

യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഡ്രൈവറെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും FIR രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ആരോപണവിധേയനായ ഡ്രൈവറെ ജോലിയില്‍ നിന്നും പുറത്താക്കിയതായും അന്വേഷണത്തോട് സഹകരിക്കുമെന്നും ഓല വക്താവ് വ്യക്തമാക്കിയിട്ടുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News