അഖിലേഷ് യാദവിന്റെ വികാസ് യാത്രക്ക് തുടക്കമായി

Update: 2018-05-10 22:30 GMT
Editor : Subin
അഖിലേഷ് യാദവിന്റെ വികാസ് യാത്രക്ക് തുടക്കമായി
Advertising

പാര്‍ട്ടിയിലെ അധികാരതര്‍ക്കത്തെ തുടര്‍ന്ന് വ്യത്യസ്ത ചേരിയിലായ സമാജ് വാദി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ശിവ്പാല്‍ യാദവ് അടക്കമുള്ളവര്‍ റാലിക്കെത്തി

യുപി മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ വികാസ് യാത്രക്ക് തുടക്കമായി. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മുലായം സിങ് യാദവ് പതാക വീശി യാത്ര ഉദ്ഘാടനം ചെയ്തു. പാര്‍ട്ടിയിലെ അധികാരതര്‍ക്കത്തെ തുടര്‍ന്ന് വ്യത്യസ്ത ചേരിയിലായ സമാജ് വാദി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ശിവ്പാല്‍ യാദവ് അടക്കമുള്ളവര്‍ റാലിക്കെത്തി. റാലി ആരംഭിക്കുന്നതിന് മുമ്പ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു

തെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനമാകെ നേരിട്ട് പ്രചരണം നടത്തുക, വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് അഖിലേഷ് യാദവിന്റെ നേതൃത്വത്തില്‍ വികാസ് യാത്ര ആരംഭിച്ചത്. മുലായം സിങ് യാദവ് പതാക വീശി യാത്ര ഉദ്ഘാടനം ചെയ്തു.

പാര്‍ട്ടി ഒറ്റക്കെട്ടാണെന്ന് മുലായം ആവര്‍ത്തിച്ചു. അതിര്‍ത്തിയില്‍ ജീവന്‍ വെടിഞ്ഞ ജവാന്‍മാരെയും അവരുടെ സേവനങ്ങളെയും മുലായം പ്രശംസിച്ചു. രക്തസാക്ഷികളായ ജവാന്‍മാരുടെ വസതി സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്നും മുലായം ആവശ്യപ്പെട്ടു. വികസന പ്രവര്‍ത്തനങ്ങള്‍ ഏടുത്ത് പറഞ്ഞ് കൊണ്ടായിരുന്നു അഖിലേഷ് യാദവിന്റെ പ്രസംഗം. അടിസ്ഥാനസൗകര്യ വികസനത്തില്‍ സംസ്ഥാനം ഏറെ മുന്നോട്ട് പോകാന്‍ കഴിഞ്ഞതായി അഖിലേഷ് അവകാശപ്പെട്ടു.

ലക്‌നൗവില്‍ നിന്ന് ആരംഭിച്ച റാലി ഇന്ന് ഉന്നാവില്‍ അവസാനിക്കും. നാളെ കാണ്‍പൂരിലെത്തുന്ന റാലിയില്‍ നിന്നും ലക്‌നൗവില്‍ നടക്കുന്ന പാര്‍ട്ടി സുവര്‍ണജൂബിലി ആഘോഷത്തില്‍ പങ്കെടുക്കാന്‍ അഖിലേഷ് മടങ്ങിയെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. റാലി ആരംഭിക്കുന്നതിന് മുമ്പ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. പിന്നീട് മുതിര്‍ന്ന നേതാക്കളെത്തി ഇവരെ പിന്തിരിപ്പിക്കുകയും അഖിലേഷ് യാദവിനൊപ്പം ശിവ്പാല്‍ യാദവും അണിനിരന്നതോടെ പ്രവര്‍ത്തകര്‍ ആവേശത്തോടെ റാലിയുടെ ഭാഗമാകുകയും ചെയ്തു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News