രാഹുല്‍ഗാന്ധിയെ പിന്തുണച്ച് അഖിലേഷ് യാദവ്

Update: 2018-05-11 10:31 GMT
Editor : Subin
രാഹുല്‍ഗാന്ധിയെ പിന്തുണച്ച് അഖിലേഷ് യാദവ്
Advertising

രാഹുലിന്റെ പരാമര്‍ശത്തില്‍ തെറ്റൊന്നുമില്ലെന്നും, ബിജെപി സൈന്യത്തിന്റെ മിന്നലാക്രമണം രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും അഖിലേഷ് യാദവ് പറഞ്ഞു.

ഇന്ത്യന്‍ സൈന്യം പാക്അധീന കാശ്മീരില്‍ നടത്തിയ മിന്നലാക്രമണത്തെക്കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ പരമാര്‍ശത്തെ പിന്തുണച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്. ബിജെപി സൈനികരുടെ ചോര കൊണ്ട് ദല്ലാള്‍പ്പണി നടത്തുകയാണെന്ന രാഹുലിന്റെ പരാമര്‍ശത്തില്‍ തെറ്റൊന്നുമില്ല. സൈന്യം നടത്തിയ മിന്നലാക്രമണത്തെ
ബിജെപി രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുകയാണെന്നും അഖിലേഷ് പറഞ്ഞു.

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള യാത്രയുടെ സമാപനത്തിലായിരുന്ന രാഹുല്‍ ഗാന്ധിയുടെ വിവാദമായ കൂന്‍കി ദലാലി പരാമര്‍ശം. പ്രസ്താവനക്കെതിരെ ബിജെപി രൂക്ഷമായ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇതാദ്യമായാണ് കോണ്‍ഗ്രസിതര പാര്‍ട്ടി നേതാവ് രാഹുലിനെ വിഷയത്തില്‍ പിന്തുണക്കുന്നത്. രാഹുലിന്റെ പരാമര്‍ശത്തില്‍ തെറ്റൊന്നുമില്ലെന്നും, ബിജെപി സൈന്യത്തിന്റെ മിന്നലാക്രമണം രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും അഖിലേഷ് യാദവ് പറഞ്ഞു.

രാഹുല്‍ ഗാന്ധിയുമായി തനിക്ക് നല്ല മാനസിക അടുപ്പമുണ്ടെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു. ബിഹാറിലാണ് തെരഞ്ഞെടുപ്പ് നടക്കാനുള്ളതെങ്കില്‍ പ്രധാനമന്ത്രി നാളെ ലഖ്‌നൗവില്‍ പങ്കെടുക്കുന്ന ദുസേറ പരിപാടി ബീഹാറിലായിരിക്കും നടക്കുകയെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News