അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതികളെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുകൊന്നു

Update: 2018-05-13 23:00 GMT
Editor : Sithara
അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതികളെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുകൊന്നു

ആയിരത്തോളം പേര്‍ സംഘടിച്ചെത്തി പൊലീസ് കസ്റ്റഡിയില്‍ നിന്നും പ്രതിയെ വലിച്ചിറക്കി കൊണ്ടുവന്ന് മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നു.

അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികളെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുകൊന്നു. പൊലീസ് കസ്റ്റഡിയില്‍ നിന്നും പ്രതിയെ വലിച്ചിറക്കി തെരുവില്‍ കൊണ്ടുവന്ന് മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നു. അരുണാചല്‍ പ്രദേശിലെ ടെസു ടൌണിലാണ് സംഭവം.

30 വയസ്സുകാരനായ സഞ്ജയ് സോബറിനെയും 25 കാരനായ ജഗദീഷ് ലോഹറിനെയുമാണ് ആയിരത്തിലധികം ആളുകള്‍ സംഘടിച്ചെത്തി ലോക്കപ്പില്‍ നിന്നും പുറത്തുകൊണ്ടുവന്ന് മര്‍ദ്ദിച്ചുകൊന്നത്. ഇരുവരുടെയും മൃതദേഹം കുഴിച്ചിടുകയും ചെയ്തു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ആക്രമണത്തില്‍ ചില പൊലീസുകാര്‍ക്കും പരിക്കേറ്റു.

Advertising
Advertising

ഫെബ്രുവരി 12ന് അഞ്ച് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊന്നുവെന്നാണ് സഞ്ജയ് സോബറിനും ജഗദീഷ് ലോഹറിനുമെതിരായ കേസ്. ഈ ഞായറാഴ്ചയാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് പേരെയും കോടതി പൊലീസ് കസ്റ്റഡിയില്‍ വിടുകയും ചെയ്തു. പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം കൊല്ലുകയായിരുന്നുവെന്ന് സോബര്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചു.

വിവരമറിഞ്ഞ് ഇന്നലെ പൊലീസ് സ്റ്റേഷന് മുന്‍പില്‍ തടിച്ചുകൂടിയ ആള്‍ക്കൂട്ടം നിയമം കയ്യിലെടുക്കുകയായിരുന്നു. ആയിരത്തോളം പേരുണ്ടായിരുന്നതിനാല്‍ പൊലീസിന് നിയന്ത്രിക്കാനായില്ല. പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്നത് പ്രാകൃതവും മനുഷ്യത്വരഹിതവുമായ സംഭവമാണെന്ന് പ്രതികരിച്ച മുഖ്യമന്ത്രി പേമ ഖണ്ഡു പ്രതികരിച്ചു. അതേസമയം ജനങ്ങള്‍ക്ക് നിയമം കയ്യിലെടുക്കാന്‍ അനുവാദമില്ലെന്നും കൊലയാളിയെ ആള്‍ക്കൂട്ടം കൊന്നത് ദൌര്‍ഭാഗ്യകരമായ സംഭവമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News