മണിപ്പൂരില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റു

Update: 2018-05-15 10:24 GMT
Editor : Muhsina
മണിപ്പൂരില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റു

ചരിത്രത്തിലാദ്യമായാണ് മണിപ്പൂരില്‍ ബിജെപി അധികാരത്തിലെത്തുന്നത്..

മണിപ്പൂരില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റു. ഇംഫാലിലെ രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ നജ്മ ഹിബത്തുള്ള മുഖ്യമന്ത്രി ബിരേന്‍ സിങിനും മറ്റ് മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. തെരഞ്ഞെടുപ്പില്‍ 21 അംഗങ്ങളെ ജയിപ്പിച്ച ബിജെപിക്ക് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെയും, നാഗാ പീപ്പിള്‍സ് ഫ്രണ്ടിന്‍റെയും നാല് വീതം അംഗങ്ങളുടെയും, എല്‍ജിപി തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടികളുടെ ഓരോ അംഗങ്ങളുടെയും പിന്തുണയാണ് ബിജെപിക്കുള്ളത്.

ചരിത്രത്തിലാദ്യമായാണ് മണിപ്പൂരില്‍ ബിജെപി അധികാരത്തിലെത്തുന്നത്.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News