ബംഗളൂരുവില്‍ ബാറില്‍ തീപിടുത്തം; അഞ്ച് മരണം
Update: 2018-05-20 03:57 GMT
ബംഗളൂരു കെ ആര്‍ മാര്‍ക്കറ്റിനോട് ചേര്‍ന്നുള്ള കൈലാഷ് ബാര്‍ ആന്റ് റെസ്റ്റോറന്റിലാണ് തീ പിടുത്തമുണ്ടായത്.
ബംഗളൂരുവില്‍ ബാറിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് അഞ്ച് പേര്‍ മരിച്ചു. ബാറില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ജീവനക്കാരാണ് മരിച്ചത്. ബംഗളൂരു കെ ആര്‍ മാര്‍ക്കറ്റിനോട് ചേര്‍ന്നുള്ള കൈലാഷ് ബാര്‍ ആന്റ് റെസ്റ്റോറന്റിലാണ് തീ പിടുത്തമുണ്ടായത്.
പുലര്‍ച്ചെ രണ്ടരയോടെ കെട്ടിടത്തില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ടവര്‍ അഗ്നിശമനസേനയെ അറിയിക്കുകയായിരുന്നു. ബാറില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന സ്വാമി(23), പ്രസാദ്(20), മഹേഷ്(35), മഞ്ജുനാഥ്(45), കീര്‍ത്തി(24) എന്നിവരാണ് മരിച്ചത്. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.