മൃഗാശുപത്രിക്കായ് മനേക ഗാന്ധി അപൂര്‍വ്വ പെയിന്റിംഗുകള്‍ വില്‍ക്കുന്നു

Update: 2018-05-20 07:04 GMT
Editor : Jaisy
മൃഗാശുപത്രിക്കായ് മനേക ഗാന്ധി അപൂര്‍വ്വ പെയിന്റിംഗുകള്‍ വില്‍ക്കുന്നു
Advertising

മധ്യപ്രദേശിലെ റായ്പുരിലാണ് മേനകയുടെ നേതൃത്വത്തിലുള്ള സംഘടനയായ പീപ്പിള്‍ ഫോര്‍ ആനിമല്‍സ് മൃഗാശുപത്രി നിര്‍മിക്കുന്നത്

മൃഗാശുപത്രിയുടെ നിര്‍മ്മാണത്തിന് പണം കണ്ടെത്താന്‍ കേന്ദ്രമന്ത്രി മനേക ഗാന്ധി തന്റെ കൈവശമുള്ള അപൂര്‍വ്വ പെയിന്റിംഗുകള്‍ വില്‍ക്കാനൊരുങ്ങുന്നു. മധ്യപ്രദേശിലെ റായ്പുരിലാണ് മേനകയുടെ നേതൃത്വത്തിലുള്ള സംഘടനയായ പീപ്പിള്‍ ഫോര്‍ ആനിമല്‍സ് മൃഗാശുപത്രി നിര്‍മിക്കുന്നത്. വര്‍ഷങ്ങള്‍കൊണ്ട് ശേഖരിച്ച 200 അപൂര്‍വ മൈക്ക പെയിന്റിങ്ങുകളാണ് വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

19ാം നൂറ്റാണ്ടില്‍ വരച്ച മിനിയേച്ചര്‍ പെയിന്റിങ്ങുകളാണ് വില്‍പ്പനയ്ക്കായി മാറ്റിവെച്ചത്. ആ കാലഘട്ടത്തിലെ ഇന്ത്യന്‍ ജീവിതത്തെ അടയാളപ്പെടുത്തുന്ന ചിത്രങ്ങളാണിവ. മന്ത്രിയുടെ അശോകാ റോഡിലുള്ള വീട്ടില്‍ വച്ചാണ് പ്രദര്‍ശനം നടത്തുക. 35,000 മുതല്‍ 7.5 ലക്ഷം രൂപവരെയാണ് ചിത്രങ്ങള്‍ക്ക് വിലയിട്ടിരിക്കുന്നത്.

നാഷണല്‍ മ്യൂസിയത്തിന് വില്‍ക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍, 1996 മുതല്‍ കലാസൃഷ്ടികള്‍ വാങ്ങുന്നതിന് നിയന്ത്രണമുള്ളതിനാല്‍ മ്യൂസിയം ഈ ആവശ്യം നിരസിച്ചു. പെയിന്റിങ്ങുകള്‍ വില്‍ക്കുന്നതില്‍ ഏറെ വിഷമമുണ്ടെങ്കിലും ഫണ്ട് ശേഖരണത്തിന് മറ്റു മാര്‍ഗങ്ങളില്ലാത്തതിനാലാണ് ഈ വഴി തെരഞ്ഞെടുത്തതെന്ന് മനേക പറയുന്നു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News