ജെഎന്‍യുവില്‍ വിദ്യാര്‍ഥികളും സര്‍വകലാശാല അധികൃതരും തമ്മില്‍ സംഘര്‍ഷം

Update: 2018-05-21 12:33 GMT
Editor : Sithara
ജെഎന്‍യുവില്‍ വിദ്യാര്‍ഥികളും സര്‍വകലാശാല അധികൃതരും തമ്മില്‍ സംഘര്‍ഷം

ജെഎന്‍യു വിദ്യാര്‍ഥിയെ കാണാതായിട്ട് 5 ദിവസം; സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കെതിരെ ആഭ്യന്തര വകുപ്പ്

ജെഎന്‍യുവില്‍ വിദ്യാര്‍ഥികളും സര്‍വകലാശാല അധികൃതരും തമ്മില്‍ സംഘര്‍ഷം. അക്കാദമിക് കൌണ്‍സില്‍ യോഗത്തിനായി പുറത്തിറങ്ങിയ വിസിയെ വിദ്യാര്‍ഥികള്‍ തടഞ്ഞു. വിദ്യാര്‍ഥികളും അധ്യാപകരും വി സിയെ ഉപരോധിച്ച് 24 മണിക്കൂര്‍. കാണാതായ വിദ്യാര്‍ഥി നജീബിനെ കണ്ടെത്താത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഉപരോധം

ജെഎന്‍യു വിദ്യാര്‍ഥിയുടെ തിരോധാനത്തില്‍ സര്‍വകലാശാല വൈസ്ചാന്‍സലറെ അനുകൂലിച്ച് കേന്ദ്രസര്‍ക്കാര്‍. ചില വിദ്യാര്‍ഥികള്‍ പഠിക്കാനല്ല രാഷ്ട്രീയം കളിക്കാനാണ് വരുന്നതെന്ന് ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജ്ജു പ്രതികരിച്ചു. നജീബ് അഹമ്മദ് ഒളിച്ചോടിയതാണെന്ന എബിവിപിയുടെ പ്രചാരണത്തെ ശരിവെക്കുന്ന പ്രസ്താവനയുമായി വിസി രംഗത്തെത്തി. വിദ്യാര്‍ഥികളും അധ്യാപകരും വിസിയുടെ ഓഫീസിന് മുന്നില്‍ ഉപരോധം തുടരുകയാണ്.

Advertising
Advertising

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയില്‍ ഹോസ്റ്റല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നജീബും എബിവിപി പ്രവര്‍ത്തകരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും പതിനഞ്ചോളം വരുന്ന എബിവിപി പ്രവര്‍ത്തകര്‍ നജീബിനെ റൂമിലെത്തി മര്‍ദിക്കുകയും ചെയ്തിരുന്നു. പിറ്റേന്ന് രാവിലെ മുതല്‍ നജീബിനെ കാണാതായി. നജീബിനെ കണ്ടെത്തുന്നതില്‍ അധികൃതര്‍ അനാസ്ഥ തുടരുന്നതിനാലാണ് വിദ്യാര്‍ഥികളും അധ്യാപകരും വിസിയെ ഉപരോധിച്ചത്. എന്നാല്‍ ഉപരോധം തുടര്‍ന്നാല്‍ ശക്തമായ നടപടിയെടുക്കുമെന്നും സംഭവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് കമ്മീഷനെ നിയമിച്ചിട്ടുണ്ടെന്നും വിസി പ്രതികരിച്ചു. നജീബ് ഒളിച്ചോടിയതാണെന്ന എബിവിപിയുടെ പ്രചാരണത്തെ ശരിവെക്കുന്ന രീതിയിലായിരുന്നു വിസി ജഗദീഷ് കുമാറിന്റെ പ്രസ്താവന. വിസിക്ക് പിന്തുണയുമായി ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജ്ജു രംഗത്തെത്തി

ശനിയാഴ്ച നജീബിനെ തട്ടിക്കൊണ്ടു പോയതായി കാണിച്ച് മാതാപിതാക്കള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും കാര്യമായ അന്വേഷണം നടന്നില്ലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. മര്‍ദിച്ച എബിവിപി പ്രവര്‍ത്തകരുടെ പേര് വിവരങ്ങള്‍ നല്‍കിയെങ്കിലും പൊലീസ് ഇവരെ ചോദ്യം ചെയ്യാന്‍ പോലും തയ്യാറായിട്ടില്ല. നജീബിനെ കണ്ടുപിടിച്ച് തരണമെന്നാവശ്യപ്പെട്ട് നജീബിന്റെ ബന്ധുക്കള്‍ ഹോസ്റ്റലിന് മുന്നില്‍ കുത്തിയിരുപ്പ് സമരം തുടരുകയാണ്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News