ഡല്‍ഹിയില്‍ ഓരോ 12 മണിക്കൂറിലും ഒരു പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയാകുന്നു

Update: 2018-05-26 23:00 GMT
Editor : Sithara
ഡല്‍ഹിയില്‍ ഓരോ 12 മണിക്കൂറിലും ഒരു പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയാകുന്നു

ഇരകളില്‍ കൂടുതലും 18 വയസ്സിന് താഴെയുള്ളവരാണെന്നും കണക്കുകള്‍ പറയുന്നു

ഡല്‍ഹിയില്‍ ഓരോ 12 മണിക്കൂറിലും ഒരു പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയാകുന്നുവെന്ന് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക്. ഇരകളില്‍ കൂടുതലും 18 വയസ്സിന് താഴെയുള്ളവരാണെന്നും കണക്കുകള്‍ പറയുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളുടെ എണ്ണത്തില്‍ വന്‍വര്‍ധനയാണ് ഉണ്ടായതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

Full View

ഡല്‍ഹി നരേളയില്‍ കഴിഞ്ഞ വ്യാഴാഴ്ച നാല് വയസ്സുള്ള പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടു പ്രതി. 16 വയസ്സുകാരനായ അയല്‍വാസി. ദേശീയ പത്രങ്ങളുടെ മെട്രോ പേജില്‍ ഒതുങ്ങിയ വാര്‍ത്ത വലിയ ചലനമൊന്നുമുണ്ടാക്കാതെ കടന്നുപോയി. കാരണം സമാനമായ സംഭവങ്ങള്‍ ഇല്ലാത്ത ഒരു ദിവസവും ഡല്‍ഹിയില്‍ കടന്നുപോകുന്നില്ലെന്നത് തന്നെ. 2016 സെപ്തംബര്‍ വരെയുള്ള ഡല്‍ഹി പൊലീസിന്‍റെ കണക്ക് പ്രകാരം ഓരോ 12 മണിക്കൂറിലും ഒരു
പെണ്‍കുട്ടിയെങ്കിലും തലസ്ഥാന നഗരിയില്‍ ലൈംഗിക പീഡനത്തിന് ഇരയാകുന്നുണ്ട്. ഇതില്‍ ഭൂരിഭാഗവും ഇരകള്‍ പതിനെട്ടിന് താഴെ വയസ്സുള്ളവര്‍.

2016ല്‍ 6273 കുറ്റകൃത്യങ്ങളാണ് കുട്ടികള്‍ക്കെതിരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2015ല്‍ 9463 കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതില്‍ 927 കേസുകള്‍ ലൈംഗിക പീഡനക്കേസുകളാണ്. 270 ലൈംഗിക പീഡനശ്രമങ്ങളും 871 കേസുകള്‍ പെണ്‍കുട്ടികള്‍ക്കെതിരായ മറ്റ് അതിക്രമങ്ങളുമാണ്. 2015ല്‍ ഡല്‍ഹിയില്‍ 6869 തട്ടിക്കൊണ്ട് പോകല്‍ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായും ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക് പറയുന്നു. 2016 സെപ്തംബര്‍ വരെ 4652 പേരെയാണ് തട്ടിക്കൊണ്ടുപോയത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News