മോദിയുടെ ആഫ്രിക്കന്‍ സന്ദര്‍ശനം തുടരുന്നു

Update: 2018-05-26 08:51 GMT
മോദിയുടെ ആഫ്രിക്കന്‍ സന്ദര്‍ശനം തുടരുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഞ്ച് ദിവസത്തെ ആഫ്രിക്കന്‍ സന്ദര്‍ശനം തുടരുന്നു. ഇന്നും നാളെയും പ്രധാനമന്ത്രി ദക്ഷിണാഫ്രിക്കയില്‍ തുടരും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഞ്ച് ദിവസത്തെ ആഫ്രിക്കന്‍ സന്ദര്‍ശനം തുടരുന്നു. ഇന്നും നാളെയും പ്രധാനമന്ത്രി ദക്ഷിണാഫ്രിക്കയില്‍ തുടരും. ഇന്നലെ മൊസാബിക്കിലെത്തിയ പ്രധാനമന്ത്രി പ്രസിഡന്റ് ഫിലിപ്പ് ന്യൂസിയുമായി കൂടിക്കാഴ്ച്ച നടത്തി. ഭീകരവാദമാണ് ലോകം നേരിടുന്ന വെല്ലുവിളിയെന്നും ഇരു രാജ്യങ്ങളും സുരക്ഷയിലും പ്രതിരോധത്തിലുമുള്ള സഹകരണം ശക്തിപ്പെടുത്തുന്ന കാര്യത്തില്‍ ധാരണയിലെത്തിയതായും കൂടിക്കാഴ്ചക്ക് ശേഷം പ്രധാനമന്ത്രി പറഞ്ഞു.

Advertising
Advertising

മൊസാബിക്ക് സന്ദര്‍ശനത്തോടെയാണ് പരസ്പര സഹകരണം ലക്ഷ്യം വച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഫ്രിക്കന്‍ സന്ദര്‍ശനത്തിന് തുടക്കമായത്. മൊസാബിക്കിന്റെ തലസ്ഥാനമായ മാപുട്ടോയില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രിക്ക് ഊഷ്മള വരവേല്‍പ്പാണ് ലഭിച്ചത്. തുടര്‍ന്ന് മൊസാബിക്ക് പ്രസിഡണ്ട് ഫിലിപ്പ് ന്യൂസിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കായിക രംഗം, പയറുവര്‍ഗ്ഗങ്ങളുടെ വ്യാപാരം, മയക്കുമരുന്ന് കടത്ത് തടയല്‍ ഇവ സംബന്ധിച്ച മൂന്ന് കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. കൃഷി, ഭക്ഷ്യസുരക്ഷ, പ്രതിരോധ മേഖല തുടങ്ങിയവയില്‍ സഹകരണം മെച്ചപ്പെടുത്താനും ധാരണയായി. മൊസാബിക്കിലെ പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് ആവശ്യമായതും എയിഡ്സ് പോലുള്ള മാരകരോഗങ്ങള്‍ക്ക് ആവശ്യമായതുമായ മരുന്നുകളും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.

അഞ്ച് ദിവസത്തെ സന്ദര്‍ശനത്തില്‍ ടാന്‍സാനിയ, കെനിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളും മോദി സന്ദര്‍ശിക്കും. ഫ്രിറ്റോറിയ, ജൊഹന്നസ്ബര്‍ഗ്, ദര്‍ബന്‍ തുടങ്ങിയ നഗരങ്ങളിലെ വിവിധ ചടങ്ങുകളിലും പ്രധാനമന്ത്രി സംബന്ധിക്കും. നേരത്തെ ആഫ്രിക്കന്‍ ദ്വീപ് രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ ആഫ്രിക്കന്‍ വന്‍കരയിലെ ആദ്യ പര്യടനമാണിത്. 1982ല്‍ ഇന്ദിരാ ഗാന്ധിക്ക് ശേഷം തെക്ക് കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സന്ദര്‍ശം നടത്തുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. മോദിയുടെ ആഫ്രിക്കന്‍ സന്ദര്‍ശനത്തിലൂടെ വാണിജ്യ വിനിമയ ബന്ധം മെച്ചപ്പെടുത്താന്‍ സാധിച്ചാല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് നേട്ടമുണ്ടാകുമെന്നാണ് കണക്ക് കൂട്ടല്‍.

Tags:    

Similar News