നാല് വര്‍ഷത്തിനിടെ അമിത്ഷായുടെ സ്വത്തില്‍ 300 ശതമാനത്തിന്റെ വര്‍ധന

Update: 2018-05-28 20:44 GMT
Editor : Subin
നാല് വര്‍ഷത്തിനിടെ അമിത്ഷായുടെ സ്വത്തില്‍ 300 ശതമാനത്തിന്റെ വര്‍ധന
Advertising

2012 ല്‍ ഗുജറാത്ത് നിയമ സഭയിലേക്ക് മത്സരിക്കാന്‍ അമിത്ഷാ സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ കാണിച്ച ആകെ ആസ്തി 8.54 കോടി. 2017 ലെത്തിയപ്പോഴേക്കും 34.31 കോടിയായി ഇത് ഉയര്‍ന്നു. അതായത് 300 ശതമാനത്തിന്റെ വര്‍ധന...

അമിത്ഷാ, സ്മൃതി ഇറാനി, തുടങ്ങി ബിജെപി നേതാക്കളുടെ സ്വത്തില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ വന്‍വര്‍ധന. ബിജെപി ദേശീയ അദ്ധ്യക്ഷനും എംഎല്‍എയുമായിരിക്കെ അമിത്ഷായുടെ സ്വത്തില്‍ 300 ശതമാനമാണ് വര്‍ധനവുണ്ടായത്. രാജ്യസഭയിലേക്ക് മത്സരിക്കാന്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയിലാണ് വെളിപ്പെടുത്തല്‍.

ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാ സീറ്റിലേക്ക് കഴിഞ്ഞ ദിവസം പത്രിക സമര്‍പ്പിച്ചത് ബിജെപിയില്‍ നിന്നുള്ള മൂന്ന് പേര്‍, ഒന്ന് ദേശീയ അധ്യക്ഷന്‍ അമിത്ഷാ, കേന്ദ്ര മന്ത്രി സമൃതി ഇറാനിയും കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവച്ചെത്തിയ ബല്‍വന്ത് സിന്‍ഹ് രാജ്പുത്തുമാണ് മറ്റുള്ളവര്‍. കഴിഞ്ഞ നാല് കൊല്ലത്തിനിടെ മൂവരുടെയും സ്വത്തിലുണ്ടായത് 80 മുതല്‍ 300 ശതമാനം വരെ വര്‍ധന. 2012 ല്‍ ഗുജറാത്ത് നിയമ സഭയിലേക്ക് മത്സരിക്കാന്‍ അമിത്ഷാ സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ കാണിച്ച ആകെ ആസ്തി 8.54 കോടി. 2017 ലെത്തിയപ്പോഴേക്കും 34.31 കോടിയായി ഇത് ഉയര്‍ന്നു. അതായത് 300 ശതമാനത്തിന്റെ വര്‍ധന.

സ്മൃതി ഇറാനിയുടെ ആസ്തി വര്‍ധിച്ചത് 80 ശതമാനം. കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ബല്‍വന്താണ് കൂട്ടത്തില്‍ ഏറ്റവും വലിയ സമ്പന്നന്‍. കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി അഹമ്മദ് പട്ടേലിന്റെ ആസ്തിയും 3.65 കോടിയില്‍നിന്ന് 8.15 കോടിയായി വര്‍ധിച്ചിട്ടുണ്ട്. സ്മൃതി ഇറാനിയുടെ കാര്യത്തില്‍ ആസ്തി വര്‍ധനവ് മാത്രമല്ല, ബികോം ഡിഗ്രിയില്ലെന്ന വെളിപ്പെടുത്തലും പുതിയ സത്യാവാങ്മൂലത്തിലുണ്ട്.

1994 ല്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബികോം പൂര്‍ത്തിയാക്കിയെന്ന് കാട്ടി 2011 ല്‍ രാജ്യസഭയിലേക്കും 2014 ല്‍ ലോക സഭയിലേക്കും പത്രിക സമര്‍പ്പിച്ച സമര്‍പ്പിച്ച സ്മൃതി ഇറാനി ഇപ്പോള്‍ രാജ്യസഭയിലേക്ക് മത്സരിക്കാന്‍ നല്‍കിയ പത്രികയില്‍ ബികോം ബിരുദം പൂര്‍ത്തിയാക്കിയിട്ടില്ലെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News