യോഗിയുടെ റാലിക്കെത്തിയ മുസ്‍ലിം യുവതിയുടെ ബുര്‍ഖ പൊലീസ് നിര്‍ബന്ധിച്ച് അഴിപ്പിച്ചു

Update: 2018-05-28 23:34 GMT
Editor : Sithara
യോഗിയുടെ റാലിക്കെത്തിയ മുസ്‍ലിം യുവതിയുടെ ബുര്‍ഖ പൊലീസ് നിര്‍ബന്ധിച്ച് അഴിപ്പിച്ചു
Advertising

ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത പരിപാടിക്കെത്തിയ മുസ്‍ലിം യുവതിയുടെ ബുര്‍ഖ പൊലീസുകാര്‍ നിര്‍ബന്ധിച്ച് അഴിപ്പിച്ചു.

ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത പരിപാടിക്കെത്തിയ മുസ്‍ലിം യുവതിയുടെ ബുര്‍ഖ പൊലീസുകാര്‍ നിര്‍ബന്ധിച്ച് അഴിപ്പിച്ചു. ബിജെപി പ്രവര്‍ത്തക കൂടിയായ സൈറയ്ക്കാണ് ദുരനുഭവമുണ്ടായത്. ബല്ലിയ ജില്ലയില്‍ ഇന്നലെയാണ് സംഭവം.

യോഗസ്ഥലത്തുവെച്ച് മൂന്ന് വനിതാ പൊലീസുകാരാണ് സൈറയോട് ബുര്‍ഖ അഴിക്കാന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് സദസ്സില്‍ ആളുകള്‍ക്കിടയില്‍ വെച്ചുതന്നെ സൈറ ബുര്‍ഖ ഊരി. പിന്നാലെ ഒരു പുരുഷ പൊലീസെത്തി ബുര്‍ഖ കൈമാറാന്‍ ആവശ്യപ്പെട്ടു. പൊലീസ് ബുര്‍ഖയുമായി യോഗസ്ഥലത്തുനിന്ന് പോകുന്നതും വീഡിയോയില്‍ കാണാം. ബുര്‍ഖയുടെ അടിയില്‍ ധരിച്ച സാരിയിലാണ് സൈറ തുടര്‍ന്ന് ചടങ്ങില്‍ പങ്കെടുത്തത്.

എന്നാല്‍ സംഭവത്തെ കുറിച്ച് അറിയില്ലെന്നാണ് ബല്ലിയ എസ്‍പി അനില്‍ കുമാര്‍ പ്രതികരിച്ചത്. യോഗസ്ഥലത്തേക്ക് കടത്തിവിടാന്‍ അങ്ങനെയൊരു നിര്‍ദേശം നല്‍കിയിരുന്നില്ലെന്നാണ് എസ്‍പി പറയുന്നത്.

Full View
Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News