ഡല്‍ഹിയുടെ ഭരണതലവന്‍ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ ആണെന്ന് ഹൈക്കോടതി

Update: 2018-05-29 07:45 GMT
Editor : Damodaran
ഡല്‍ഹിയുടെ ഭരണതലവന്‍ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ ആണെന്ന് ഹൈക്കോടതി
Advertising

ലഫ്റ്റനന്റ് ഗവര്‍ണരുടെ അധികാരത്തെ ചോദ്യം ചെയ്ത് ആംആദ്മി പാര്‍ട്ടി സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി വിധി

ഡല്‍ഹി അധികാരതര്‍ക്കത്തില്‍ ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടി. ഡല്‍ഹിയുടെ ഭരണതലവന്‍ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ ആണെന്ന് ഹൈക്കോടതി വിധിച്ചു. ലഫ്റ്റനന്റ് ഗവര്‍ണരുടെ അധികാരത്തെ ചോദ്യം ചെയ്ത് ആംആദ്മി പാര്‍ട്ടി സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി വിധി

സംസ്ഥാന സര്‍ക്കാരിന്റെ സുപ്രധാനമായ തീരുമാനങ്ങളില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഇടപെട്ടതോടെയാണ് കേന്ദ്രസര്‍ക്കാരും ആം ആദ്മി പാര്‍ട്ടിയും തമ്മിലുള്ള അധികാരവടംവലി ആരംഭിച്ചത്. ഡല്‍ഹി പോലീസ്, ഉദ്യോഗസ്ഥ നിയമനം, ഭൂമി ഇടപാടുകള്‍ എന്നിവയില്‍ ലഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതി തേടണമെന്ന് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിരുന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനുള്ള ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ തീരുമാനം ലഫ്റ്റനന്റ് ഗവര്‍ണര്‍ റദ്ദ് ചെയ്തതോടെയാണ് ആം ആദ്മി പാര്‍ട്ടി കോടതിയെ സമീപിച്ചത്. ഹരജി തള്ളിയ കോടതി ലഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതിയില്ലാതെ മന്ത്രി സഭക്ക് തീരുമാനങ്ങള്‍ എടുക്കാനാവില്ലെന്ന് വ്യക്തമാക്കി. കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ വ്യക്തമാക്കി

ലഫ്റ്റനന്റ് ഗവര്‍ണര്‍ ഭരണഘടന വിരുദ്ധമായി പ്രവര്‍ത്തിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. വിഷയത്തില്‍ കോടതി കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു. ഡല്‍ഹി പൂര്‍ണസംസ്ഥാനപരിധിയില്‍ വരാത്തതിനാല്‍ കേന്ദ്രസര്‍ക്കാരിന്റെ കീഴിലാണെന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി.

ഡല്‍ഹി അധികാരതര്‍ക്കത്തില്‍ ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടി. ഡല്‍ഹിയുടെ ഭരണതലവന്‍ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ ആണെന്ന് ഹൈക്കോടതി വിധിച്ചു. ലഫ്റ്റനന്റ് ഗവര്‍ണരുടെ അധികാരത്തെ ചോദ്യം ചെയ്ത് ആംആദ്മി പാര്‍ട്ടി സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി വിധി

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News