റെയില്‍വേയിലും തിരക്കിനനുസരിച്ച് ടിക്കറ്റ് നിരക്ക് ഈടാക്കാന്‍ തീരുമാനം

Update: 2018-05-31 00:20 GMT
Editor : Ubaid
റെയില്‍വേയിലും തിരക്കിനനുസരിച്ച് ടിക്കറ്റ് നിരക്ക് ഈടാക്കാന്‍ തീരുമാനം

യാത്രക്കാരുടെ തിരക്കനനുസരിച്ച് നിരക്ക് ഇടക്കുന്ന സന്പ്രദായമാണ് വിമാന സര്‍വ്വീസുകളില്‍ ഇപ്പോഴുള്ളത്. ഇതേ സമ്പ്രദായമാണ് ഇനി റെയില്‍വെയിലും നടപ്പാക്കുക.

റെയില്‍വെയില്‍ യാത്രക്കാരുടെ തിരക്കിനനുസരിച്ച് നിരക്ക് ഈടാക്കാന്‍ തീരുമാനം. പുതിയ റെയില്‍വെ നയത്തിലാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശമുള്ളത്. രാജധാനി, ദുരന്തോ, ശതാബ്ദി ട്രെയ്നുകളിലാണ് ആദ്യ ഘട്ടത്തില്‍ ഈ നിരക്ക് സമ്പ്രദായം നടപ്പക്കുക. ഇതോടെ ഈ ട്രെയിനുകളില്‍ വലിയ അളവില്‍ ടിക്കറ്റ് നിരക്ക് കൂടാനുള്ള അവസരമൊരുങ്ങുകയാണ്.

യാത്രക്കാരുടെ തിരക്കനനുസരിച്ച് നിരക്ക് ഇടക്കുന്ന സന്പ്രദായമാണ് വിമാന സര്‍വ്വീസുകളില്‍ ഇപ്പോഴുള്ളത്. ഇതേ സമ്പ്രദായമാണ് ഇനി റെയില്‍വെയിലും നടപ്പാക്കുക. രാജധാനി, ദുരന്തോ, ശതാബ്ദി ട്രെയ്നുകളിള്‍ വെള്ളിയാഴ്ച മുതല്‍ ഈ നിരക്ക് സമ്പ്രദായം നലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഈ ട്രെയിനുകളില്‍ തിരക്ക് കൂടുന്നതിനനുസരിച്ച് ടിക്കറ്റിനും നിശ്ചിത ശതമാനം വിലകൂടും. അടിസ്ഥാന വിലയില്‍ നിന്നാണ് ഈ വലിവര്‍ധനവ് ഉണ്ടാവുക. പത്ത് ശതമാനം ടിക്കറ്റ് വിറ്റ് കഴിഞ്ഞാല്‍‌ പിന്നീട് നിരക്കില്‍ പത്ത് ശതമാനം വില വര്‍ധിപ്പിക്കാനാണ് റെയില്‍വെയുടെ തീരുമാനം എന്നാണ് സൂചന. തീരുമാനത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികമള്‍ രംഗത്തെത്തി, പാര്‍ലമെന്‍റ് സമ്മേളനം ചേരാത്ത സമയത്താണ് കേന്ദ്രം ഇത്തരമൊരു തീരുമാനമെടുത്തെന്ന് കോണ്‍ഗ്രസ്സ് കുറ്റപ്പെടുത്തി. റെയില്‍വെ വികസനത്തിന് പണം കണ്ടെത്തുന്നതിനാണ് പുതിയ നിരക്ക് സപ്രദായം നടപ്പാക്കുന്നത് എന്നാണ് റെയില്‍വെയുടെ വിശദീകരണം.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News