ജയ് ഷാക്കെതിരായ ആരോപണത്തില്‍ അമിത് ഷായുടെ ആദ്യ പ്രതികരണം

Update: 2018-06-01 04:17 GMT
Editor : Subin
ജയ് ഷാക്കെതിരായ ആരോപണത്തില്‍ അമിത് ഷായുടെ ആദ്യ പ്രതികരണം

മകന്റെ കമ്പനിക്ക് എന്തെങ്കിലും സഹായം തന്റെ രാഷ്ട്രീയ സ്വാധീനം മൂലം ലഭിച്ചില്ലെന്ന് അമിത് ഷാ പറഞ്ഞു.

ജെയ് ഷായുടെ കമ്പനിക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആദ്യമായി പ്രതികരിച്ചു. ആജ് തക് ചാനല്‍ സംഘടിപ്പിച്ച പഞ്ചായത്ത് ആജ് തക് എന്ന പരിപാടിയിലാണ് അമിത് ഷായുടെ മറുപടി. ജെയ് ഷായുടെ കമ്പനിയായ ടെംപിള്‍ എന്റര്‍പ്രൈസസിന് തന്റെ രാഷ്ട്രീയ സ്വാധീനം മൂലം എന്തെങ്കിലും സഹായം ലഭിച്ചിട്ടില്ലെന്നാണ് അമിത് ഷായുടെ പ്രതികരണം.

മകന്റെ കമ്പനിക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ ആദ്യമായി പ്രതികരിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. ഗുജറാത്തില്‍ ഒരു സ്വകാര്യ ചാനല്‍ സംഘടിപ്പിച്ച പരിപാടിയിലാണ് മകന്റെ കമ്പനിയുടെ വളര്‍ച്ച സംബന്ധിച്ച് ആരോപണത്തില്‍ അമിത് ഷാ മറുപടി പറഞ്ഞത്. മകന്റെ കമ്പനിക്ക് എന്തെങ്കിലും സഹായം തന്റെ രാഷ്ട്രീയ സ്വാധീനം മൂലം ലഭിച്ചില്ലെന്ന് അമിത് ഷാ പറഞ്ഞു.

Advertising
Advertising

ജയ് ഷായുടെ ബിസിനസ് ഇടപാടുകളില്‍ അഴിമതിയുടെ ഒരു ചോദ്യം ഉയരുന്നില്ല. ഒരു കമ്പനിയുടെ ആകെ വിറ്റുവരവ് ഒരു കോടിയാണെന്ന് കരുതി ലാഭം ഒരു കോടിയാണെന്ന് പറയാനാകില്ല. 80 കോടി വിറ്റുവരവ് നേടിയ സമയത്തും ജെയ് ഷായുടെ കമ്പനി 1.5 കോടി നഷ്ടത്തിലായിരുന്നു. അതുകൊണ്ടു തന്നെയാണ് അത് പൂട്ടിയത്. ജയ് ഷാക്ക് ലാഭം ഉണ്ടാക്കാനായിരുന്നില്ല. കമ്പനിയുടെ എല്ലാ സാമ്പത്തിക ഇടപാടും ചെക്കുകള്‍ വഴിയാണ് നടത്തിയത്. അതുകൊണ്ട് കള്ളപ്പണം വെളുപ്പിച്ചെന്ന ചോദ്യം പോലും പ്രസക്തമല്ല. ഉപാധിയില്ലാത്ത വായ്പ ജയ് ഷായുടെ കമ്പനിക്ക് ലഭിച്ചെന്ന ആരോപണം ശരിയല്ലെന്നും അമിത് ഷാ പറയുന്നു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News