മോദി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനും മടിക്കില്ല: ചന്ദ്രബാബു നായിഡു

Update: 2018-06-02 07:43 GMT
Editor : Sithara
മോദി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനും മടിക്കില്ല: ചന്ദ്രബാബു നായിഡു

മോദി സര്‍ക്കാരിനെതിരെ അഞ്ഞടിച്ച് തെലുങ്കുദേശം പാര്‍ട്ടി നേതാവും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു.

മോദി സര്‍ക്കാരിനെതിരെ അഞ്ഞടിച്ച് തെലുങ്കുദേശം പാര്‍ട്ടി നേതാവും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു. ബജറ്റില്‍ ആന്ധ്രയെ അവഗണിച്ചതാണ് എന്‍ഡിഎയുടെ സഖ്യകക്ഷിയായ ടിഡിപിയെ കടുത്ത നിലപാടിലെത്തിച്ചത്. സംസ്ഥാനത്തിന് നീതി കിട്ടാന്‍ അവസാന മാര്‍ഗമായി അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ മടിക്കില്ലെന്നാണ് ചന്ദ്രബാബു നായിഡു പറഞ്ഞത്.

കഴിഞ്ഞ നാല് വര്‍ഷമായി കേന്ദ്രസര്‍ക്കാര്‍ ആന്ധ്ര പ്രദേശിനെ പരിഗണിച്ചിട്ടേയില്ല. മുഖ്യമന്ത്രി എന്ന നിലയില്‍ സംസ്ഥാന താത്പര്യം സംരക്ഷിക്കുന്നതിലാണ് തന്‍റെ പ്രഥമ പരിഗണന. മുഖ്യമന്ത്രി എന്ന നിലയില്‍ ജനങ്ങളോടുള്ള അനീതി കണ്ടുനില്‍ക്കാന്‍ കഴിയില്ല. ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കുകയോ പ്രത്യേക പാക്കേജ് നല്‍കുകയോ വേണം. എന്തുവേണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.

Advertising
Advertising

അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ ടിഡിപി തയ്യാറായില്ലെങ്കില്‍ തങ്ങള്‍ അതിന് തയ്യാറാകുമെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തലയും വാലുമില്ലാത്തയാളാണ് ജഗന്‍മോഹന്‍ റെഡ്ഡിയെന്നായിരുന്നു ചന്ദ്രബാബു നായിഡുവിന്‍റെ പ്രതികരണം. അവിശ്വാസപ്രമേയത്തിന് 54 എംപിമാരുടെയങ്കിലും പിന്തുണ വേണം. അത്രയും എംപിമാര്‍ ഇപ്പോഴില്ല. അവിശ്വാസപ്രമേയം പരാജയപ്പെട്ടാല്‍ ആറ് മാസത്തേക്ക് ഈ വിഷയം ഉന്നയിക്കാന്‍ കഴിയില്ല. അതിനാല്‍ കേന്ദ്രത്തില്‍ നിന്നും ആന്ധ്രയ്ക്ക് അര്‍ഹതപ്പെട്ടത് സംവാദത്തിലൂടെ നേടിയെടുക്കാനാണ് ഇപ്പോള്‍ ശ്രമിക്കേണ്ടതെന്നും അത് നടന്നില്ലെങ്കില്‍ അവസാനശ്രമമെന്ന നിലയില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നും ചന്ദ്രബാബു നായിഡു വ്യക്തമാക്കി.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News