ഡങ്കിപനി ബാധിച്ച യുവതിയെ ഐസിയുവില്‍ ബലാത്സംഗം ചെയ്ത ഡോക്ടര്‍ അറസ്റ്റില്‍

Update: 2018-06-03 01:32 GMT
ഡങ്കിപനി ബാധിച്ച യുവതിയെ ഐസിയുവില്‍ ബലാത്സംഗം ചെയ്ത ഡോക്ടര്‍ അറസ്റ്റില്‍

രണ്ട് ദിവസങ്ങളിലായി ഡോക്ടറും ആശുപത്രിയിലെ മറ്റൊരു ജീവനക്കാരനുമാണ് യുവതിയെ പീഡിപ്പിച്ചത്.

ഡങ്കിപനി ബാധിച്ച യുവതിയെ ഐസിയുവില്‍ വെച്ച് ബലാത്സംഗം ചെയ്ത ഡോക്ടര്‍ അറസ്റ്റില്‍. ഗുജറാത്തിലെ ഗാന്ധിനഗറിലാണ് സംഭവം. സംഭവത്തില്‍ ഗുജറാത്തിലെ അപ്പോളോ ആശുപത്രിയിലെ രമേഷ് ചൌഹാനെന്ന ഡോക്ടറെ അറസ്റ്റ് ചെയ്തു.

ഡങ്കിപനി ബാധിച്ച 21 വയസ്സുകാരി കഴിഞ്ഞ ശനിയാഴ്ചയാണ് ആശുപത്രിയിലെത്തിയത്. രണ്ട് ദിവസങ്ങളിലായി ഡോക്ടറും ആശുപത്രിയിലെ മറ്റൊരു ജീവനക്കാരനുമാണ് യുവതിയെ പീഡിപ്പിച്ചത്.

ബലാത്സംഗം ചെയ്യുന്നതിന് മുന്‍പ് തനിക്ക് ഡോക്ടര്‍ മരുന്ന് നല്‍കിയെന്നും എതിര്‍ക്കാന്‍ കഴിഞ്ഞില്ലെന്നും യുവതി മൊഴി നല്‍കി. ആശുപത്രിയിലെ മറ്റൊരു ജീവനക്കാരനും പീഡിപ്പിച്ചെന്ന് യുവതി പറഞ്ഞു. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടെന്ന് വ്യക്തമായി. ശക്തി കൂടിയ മരുന്ന് നല്‍കിയതിനാല്‍ യുവതിക്ക് സംഭവം നടന്ന ഉടനെ സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസമാണ് യുവതി പീഡിപ്പിക്കപ്പെട്ട വിവരം ബന്ധുക്കളോട് പറഞ്ഞത്.

Tags:    

Similar News