ഉറി ആക്രമണം: പാക് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി തെളിവ് കൈമാറി

Update: 2018-06-03 10:12 GMT
ഉറി ആക്രമണം: പാക് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി തെളിവ് കൈമാറി

ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണര്‍ അബ്ദുല്‍ ബാസിതിനെ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ വിളിച്ച് വരുത്തി.

ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെതിരായ നിലപാട് ഇന്ത്യ കൂടുതല്‍ കടുപ്പിക്കുന്നു. ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണര്‍ അബ്ദുല്‍ ബാസിതിനെ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ വിളിച്ച് വരുത്തി. ഉറി ആക്രമണത്തിലെ പാക് പങ്ക് വ്യക്തമാക്കുന്ന പ്രാഥമിക തെളിവുകള്‍ വിദേശകാര്യ സെക്രട്ടറി കൈമാറി. ഇന്ത്യക്കെതിരെ പ്രവര്‍ത്തിക്കുന്ന ഭീകരസംഘങ്ങളെ പിന്തുണക്കുന്ന നിലപാട് പാകിസ്താന്‍ അവസാനിപ്പിക്കണമെന്ന് അദ്ദേഹം പാക് ഹൈക്കമ്മീഷണറോട് ആവശ്യപ്പെട്ടു.

Tags:    

Similar News