കാലിത്തീറ്റ കുംഭകോണം: നാലാമത്തെ കേസിലും ലാലു പ്രസാദ് കുറ്റക്കാരന്‍

Update: 2018-06-03 20:56 GMT
Editor : Sithara
കാലിത്തീറ്റ കുംഭകോണം: നാലാമത്തെ കേസിലും ലാലു പ്രസാദ് കുറ്റക്കാരന്‍

റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട നാലാമത്തെ കേസിലും ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് റാഞ്ചി സിബിഐ പ്രത്യേക കോടതി. കേസില്‍ പ്രതിയായിരുന്ന മുന്‍മുഖ്യമന്ത്രി ജഗന്നാഥ മിശ്ര കുറ്റക്കാരനല്ലെന്ന് കണ്ടെത്തി കോടതി വെറുതെവിട്ടു. കേസില്‍ വെള്ളിയാഴ്ച്ച ശിക്ഷ വിധിക്കും.

ബിഹാറിലെ ധുംക്ക ട്രഷറിയില്‍ നിന്നും 1995 - 1996 കാലഘട്ടത്തില്‍ വ്യാജരേഖകളുപയോഗിച്ച് മൂന്ന് കോടിയില്‍ അധികം രൂപ തട്ടിയെടുത്തെന്ന കേസിലാണ് ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി കണ്ടെത്തിയത്. എന്നാല്‍ കേസില്‍ പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്ന ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജഗന്നാഥ മിശ്രയെ വെറുതെ വിട്ടു. വിധി കേള്‍ക്കാന്‍ ലാലു പ്രസാദ് യാദവും കോടതിയില്‍ എത്തിയിരുന്നു.

Advertising
Advertising

കേസില്‍ ലാലുവും ജഗന്നാഥ മിശ്രയും ഉള്‍പ്പടെ 31 പ്രതികളാണ് ഉണ്ടായിരുന്നത്. ലാലു പ്രസാദ് യാദവ് ബിഹാര്‍ മുഖ്യമന്ത്രിയായിരിക്കെ കാലിത്തീറ്റ വാങ്ങാനുള്ള കരാറിന്‍റെ മറവില്‍ സര്‍ക്കാര്‍ ഫണ്ട് വകമാറ്റി ചെലവഴിച്ചെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് ആറ് കേസുകളാണ് സിബിഐ രജിസ്റ്റര്‍ ചെയ്തിരുന്നത്.

ആദ്യത്തെ കേസില്‍ 2013ല്‍ ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഈ കേസില്‍ അഞ്ച് വര്‍ഷം ശിക്ഷ ലഭിച്ചു. രണ്ടാമത്തെ കേസില്‍ 2017 ഡിസംബറില്‍ 3.5 വര്‍ഷവും മൂന്നാമത്തെ കേസില്‍ 2018 ജനുവരിയില്‍ അഞ്ച് വര്‍ഷം തടവും ലാലുവിന് ശിക്ഷ വിധിച്ചു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News