നടപ്പുസാമ്പത്തിക വര്‍ഷം ജിഡിപി തോത് കുറയുമെന്ന് കേന്ദ്ര സര്‍ക്കാര്‍

Update: 2018-06-04 05:25 GMT
Editor : Sithara
നടപ്പുസാമ്പത്തിക വര്‍ഷം ജിഡിപി തോത് കുറയുമെന്ന് കേന്ദ്ര സര്‍ക്കാര്‍

2017-18 വര്‍ഷത്തെ പ്രതീക്ഷിത ജിഡിപി തോത് 6.5 ശതമാനമായി കുറയുമെന്ന് കേന്ദ്ര സ്റ്റാസ്റ്റിക്സ് ഓഫീസ് വ്യക്തമാക്കി

നടപ്പുസാമ്പത്തിക വര്‍ഷം രാജ്യത്തിന്‍റെ സാമ്പത്തിക വളർച്ച കുറയുമെന്ന് കേന്ദ്ര സര്‍ക്കാര്‍. 2017-18 വര്‍ഷത്തെ പ്രതീക്ഷിത ജിഡിപി തോത് 6.5 ശതമാനമായി കുറയുമെന്ന് കേന്ദ്ര സ്റ്റാസ്റ്റിക്സ് ഓഫീസ് വ്യക്തമാക്കി. കാര്‍ഷിക നിര്‍മ്മാണ മേഖലകളിലാണ് പ്രധാനമായും വളര്‍ച്ച കുറയുക. ഫെബ്രുവരി ഒന്നിന്​ കേന്ദ്രബജറ്റ്​ അവതരിപ്പിക്കാനിരിക്കെയാണ്​ പുതിയ കണക്കുകൾ സര്‍ക്കാര്‍ പുറത്തുവിട്ടത്.

സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച പ്രതിപക്ഷ വിമര്‍ശവും വിദഗ്ധരുടെ വിലയിരുത്തലും ശരിവെക്കും വിധമാണ് പ്രതീക്ഷിത വളര്‍ച്ചാ തോത് 6.5 ശതമാനമാക്കി കൊണ്ടുള്ള സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്‍റെ പുതിയ കണക്കുകള്‍. കഴിഞ്ഞ സാമ്പത്തിക വര്‍‌ഷം 7.1 ശതമാനമായിരുന്നു സാമ്പത്തിക വളര്‍ച്ച. തൊട്ട് മുന്‍പത്തെ വര്‍ഷം 8 ശതമാനവും. ഈ നിലയില്‍ നിന്നാണ് ഇത്തവണ 6.5 ശതമാനമായി കുറയുമെന്ന് പറയുന്നത്. 2014 മേയിൽ നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റ ശേഷം ജിഡിപിയിലുണ്ടാകുമെന്ന് കണക്കാക്കുന്ന ഏറ്റവും വലിയ ഇടിവ് കൂടിയാണിത്.

Advertising
Advertising

നോട്ട് നിരോധവും തിരക്കിട്ട് നടപ്പാക്കിയ ജിഎസ്ടിയും സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. ഈ പരിഷ്കാരങ്ങളൊന്നും സമ്പദ് വ്യവസ്ഥയെ ദീര്‍ഘ നാളെത്തേക്ക് പ്രതികൂലമായി ബാധിക്കില്ലെന്നായിരുന്നു കേന്ദ്രം നേരത്തെ വാദിച്ചിരുന്നത്. കാർഷിക, നിർമാണ മേഖലകളിലെ ഇടിവാണ് മൊത്തം വളർച്ചാ കുറയുന്നതിന്‍റെ പ്രധാന ഘടകം. 2017-18 സാമ്പത്തിക വർഷത്തിൽ കാർഷിക മേഖല 2.1 ശതമാനം വളർച്ചാ നിരക്കാണ് രേഖപ്പെടുത്തുക. അതായത് മുൻ വർഷത്തെ നിരക്കായ 4.9നെ അപേക്ഷിച്ച് 2.8 ശതമാനത്തിന്‍റെ ഇടിവ്. കഴിഞ്ഞ വർഷം 7.9 ശതമാനം വളർച്ചാ നിരക്ക് രേഖപ്പെടുത്തിയ നിർമാണ മേഖലയിൽ ഈ വർഷം 4.6 ശതമാനം വളർച്ചയെ സിഎസ്ഒ പ്രതീക്ഷിക്കുന്നുള്ളൂ.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News