യുപിയില്‍ എട്ടുവയസ്സുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു
കുട്ടികള്‍ക്കെതിരായ പീഡനകേസുകളില്‍ നീതിതേടിയുള്ള പ്രതിഷേധം രാജ്യത്താകമാനം തുടരവെയാണ് സമാന സംഭവം ആവര്‍ത്തിച്ചിരിക്കുന്നത്.
ഉത്തര്‍പ്രദേശിലെ ഇതാഹില്‍ 8 വയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടു. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണം തുടരുകയാണ്.
ഇതാഹിലെ കോട്വാലി നഗറില്‍ പുലര്‍ച്ചെ 1.30ക്കായിരുന്നു സംഭവം. കുടുംബത്തോടൊപ്പം വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു കുട്ടി.
വിവാഹ ചടങ്ങിനായി പന്തല്‍ കെട്ടാനെത്തിയ യുവാവ് കുട്ടിയെ തട്ടിക്കൊണ്ട് പോവുകയും ശേഷം പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയെന്നുമാണ് പ്രാഥമിക നിഗമനം. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് കുടുംബം നടത്തിയ തെരച്ചിലിനൊടുവിലാണ് കഴുത്തില്‍ കയര്‍ കുരുക്കിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് സോനു എന്നയാളെ അറസ്റ്റ് ചെയ്തു. കുട്ടികള്‍ക്കെതിരായ പീഡനകേസുകളില്‍ നീതിതേടിയുള്ള പ്രതിഷേധം രാജ്യത്താകമാനം തുടരവെയാണ് സമാന സംഭവം ആവര്‍ത്തിച്ചിരിക്കുന്നത്.