ജാര്‍ഖണ്ഡില്‍ ബിജെപി സര്‍ക്കാരിനെതിരെ ജെഡിയു പ്രക്ഷോഭത്തിന്

Update: 2018-06-18 06:53 GMT
Editor : Subin
ജാര്‍ഖണ്ഡില്‍ ബിജെപി സര്‍ക്കാരിനെതിരെ ജെഡിയു പ്രക്ഷോഭത്തിന്

പ്രകൃതി വിഭങ്ങളാല്‍ സമ്പന്നമായിട്ടും സംസ്ഥാനത്ത് ആവശ്യമായ അടിസ്ഥാന സൗകര്യ വികസനം പോലുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജെഡിയു സമരത്തിനൊരുങ്ങുന്നത്.

ബീഹാറില്‍ സഖ്യകക്ഷിയായിരിക്കെ ജാര്‍ഖണ്ഡില്‍ ബിജെപി സര്‍ക്കാരിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ജെഡിയു. പ്രകൃതി വിഭങ്ങളാല്‍ സമ്പന്നമായിട്ടും സംസ്ഥാനത്ത് ആവശ്യമായ അടിസ്ഥാന സൗകര്യ വികസനം പോലുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജെഡിയു സമരത്തിനൊരുങ്ങുന്നത്. ബീഹാറിലും ബിജെപി ജെഡിയു സഖ്യത്തില്‍ വിള്ളല്‍ രൂക്ഷമാവുകയാണ്.

ജാര്‍ഖണ്ഡില്‍ ഈമാസം 25 മുതലാണ് ജെഡിയു പ്രക്ഷോഭം ആരംഭിക്കുക. സമര പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ബീഹാര്‍ നഗര വികസന മന്ത്രി ശ്രാവണ്‍ കുമാര്‍ ആണെന്നതാണ് പ്രത്യേകത. ജെഡിയു ജാര്‍ഖണ്ഡ് ഘടകത്തിന്റെ സംഘടന ചുമതല കുമാറിനാണ്. ബീഹാറിനെ അപേക്ഷിച്ച് ധാതു സമ്പത്ത് ഏറെയുള്ള സംസ്ഥാനമാണ് ജാര്‍ഖണ്ഡ്. വികസിക്കാനുള്ള എല്ലാ സാധ്യതകള്‍ ഉണ്ടായിട്ടും അടിസ്ഥാന സൗകര്യം പോലും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുന്നില്ലെന്നാണ് ജെഡിയുവിന്റെ ആക്ഷേപം.

ജാര്‍ഖണ്ഡില്‍ നിലവില്‍ ബിജെപിയുമായി സഖ്യമല്ല വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും 14 സീറ്റുകളിലും ജെഡിയു ഒറ്റക്ക് മത്സരിക്കുമെന്നും ശ്രാവണ്‍ കുമാര്‍ പറഞ്ഞു. സമരത്തിന്റെ ഭാഗമായി ജാര്‍ഖണ്ഡിലെ 24 ജില്ലാ ആസ്ഥാനങ്ങളിലും 25 ആം തിയ്യതി ജെഡിയു പ്രവര്‍ത്തകള്‍ ധര്‍ണ്ണ നടത്തും. 81 നിയമസഭ മണ്ഡലങ്ങളില്‍ റാലിയും പൊതുസമ്മേളനവുമുണ്ടാകുമെന്നും ജെഡിയു നേതൃത്വം അറിയിച്ചു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News