മധ്യപ്രദേശില്‍ വാഹനാപകടത്തില്‍ 15 പേര്‍ മരിച്ചു

ബന്ധുവിന്റെ മരണാന്തര ചടങ്ങില്‍ പങ്കെടുക്കാനായി പോവുന്നവരാണ് അപകടത്തില്‍ പെട്ടത്

Update: 2018-06-21 07:56 GMT

മധ്യപ്രദേശില്‍ വാഹനാപകടത്തില്‍ 15 പേര്‍ മരിച്ചു. ട്രാക്ടര്‍ ട്രോളിയും ജീപ്പും കൂട്ടിയിടിച്ചാണ് അപകടം. ഗ്വാളിയോര്‍ സ്വദേശികളാണ് അപകടത്തില്‍പെട്ടത്.

മധ്യപ്രദേശിലെ മൊറേനയില്‍ ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. ബന്ധുവിന്‍റെ മരണാന്തര ചടങ്ങില്‍ പങ്കെടുക്കാനായി ഗ്വാളിയോറില്‍ നിന്ന് മൊറേനിയിലേക്ക് ജീപ്പില്‍ പോവുകയായിരുന്നവരാണ് അപകടത്തില്‍ പെട്ടത്. മണലുമായി വന്ന ട്രാക്ടര്‍ ട്രോളി ഇവര്‍ സഞ്ചരിച്ച വാഹനവുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.

ഇടിയുടെ ആഘാതത്തില്‍ ജിപ്പ് തലകീഴായി മറിഞ്ഞതാണ് മരണനിരക്ക് കൂട്ടാനിടയാക്കിയത്. അപകടസമയത്ത് ജീപ്പില്‍ 20 പേരുണ്ടായിരുന്നു. മരിച്ചവരില്‍ 6 പേര്‍ സ്ത്രീകളാണ്. ഗുരുതരമായി പരിക്കേറ്റവരെ മൊറേനയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടശേഷം ട്രാക്ടര്‍ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.

Tags:    

Similar News