ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ത്താല്‍ ഇനി ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ; നിയമം കര്‍ശനമാക്കാനൊരുങ്ങി കേന്ദ്രം

കരട് നിയമത്തില്‍ ജൂലൈ രണ്ടിനകം എല്ലാ സംസ്ഥാനങ്ങളും അഭിപ്രായം സമര്‍പ്പിക്കാനാണ് ഫുഡ് സേഫ്‍റ്റി അതോറിറ്റി ആവശ്യപ്പെട്ടിട്ടുള്ളത്.

Update: 2018-06-27 05:50 GMT

ഭക്ഷണത്തിൽ മായം ചേർക്കുന്നതിനെതിരായ നിയമം കേന്ദ്ര സര്‍ക്കാര്‍ കര്‍ശനമാക്കുന്നു. ഭക്ഷണത്തിൽ മായം ചേർത്താലുള്ള ഉയര്‍ന്ന ശിക്ഷ ജീവപര്യന്തവും 10 ലക്ഷം രൂപ പിഴയുമാകും.. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാലുള്ള ശിക്ഷയിലും വര്‍ധനവുണ്ടാകും. നിയമ ഭേദഗതിയുടെ കരടിൽ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടി.

2006ലെ ഭക്ഷ്യസുരക്ഷാനിയമം 2011ലാണ് കേന്ദ്രം വിജ്ഞാപനം ചെയ്തത്. ആ നിയമത്തിലാണ് സുപ്രീംകോടതിയുടെ നിർദേശാനുസരണം നൂറോളം ഭേദഗതികള്‍ കൊണ്ടു വരുനനത്. കരട് നിയമപ്രകാരം ഭക്ഷണത്തിൽ മായം ചേർക്കുന്നവർക്കുള്ള ശിക്ഷ ജീവപര്യന്തമാക്കി ഉയർത്തും. 10 ലക്ഷം രൂപ പിഴയും ഈടാക്കും.

Advertising
Advertising

ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരെ ഭീഷണപ്പെടുത്തുന്നവരുടെ ശിക്ഷയിലും വര്‍ധനവ് വരുത്തിയിട്ടുണ്ട്. ഉയര്‍ന്ന ശിക്ഷ 6 മാസത്തില്‍ കുറയാത്ത തടവ് ശിക്ഷയും 5 ലക്ഷം രൂപ പിഴയുമാകും. നിലവിലിത് 3 മാസം തടവ് ശിക്ഷയും ഒരു ലക്ഷം രൂപ പിഴയുമാണ്.

Full View

എല്ലാ സംസ്ഥാനങ്ങളിലും ഭക്ഷ്യസുരക്ഷാ അതോറിറ്റികളും പരാതികൾ പരിഹരിക്കുന്നതിനുള്ള ട്രിബ്യൂണലുകളും സ്ഥാപിക്കണമെന്നും കരട് നിയമത്തിലുണ്ട്. ഭക്ഷ്യ സുരക്ഷാ നിധി എന്ന പേരില്‍ കാമ്പയിനുകളും കരട് നിയമത്തില്‍ നിർദേശിക്കുന്നു. കരട് നിയമത്തില്‍ ജൂലൈ രണ്ടിനകം എല്ലാ സംസ്ഥാനങ്ങളും അഭിപ്രായം സമര്‍പ്പിക്കാനാണ് ഫുഡ് സേഫ്‍റ്റി അതോറിറ്റി ആവശ്യപ്പെട്ടിട്ടുള്ളത്.

Tags:    

Similar News