ഡല്‍ഹിയിലെ കൂട്ടമരണം: ദുര്‍മന്ത്രവാദ സാധ്യത തള്ളി ബന്ധു
മരിച്ച 11 പേരില്‍ 6 പേരുടെയും മരണ കാരണം കഴുത്തില്‍ കയറിട്ട് കെട്ടിത്തൂക്കിയതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്. വീട്ടുകാരെ ആരെങ്കിലും കൊലപ്പെടുത്തിയതായിരിക്കുമെന്ന് ബന്ധു.
ഡല്‍ഹിയിലെ ബുരാരിയില്‍ ഒരു കുടുംബത്തിലെ 11 പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതിന് പിന്നില്‍ ദുര്‍മന്ത്രവാദവാദ സാധ്യത തള്ളി ബന്ധു. വീട്ടുകാരെ ആരെങ്കിലും കൊലപ്പെടുത്തിയതായിരിക്കുമെന്നും ബന്ധു പറഞ്ഞു.
അതിനിടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായ ആറ് മൃതദേഹങ്ങളിലും മരണ കാരണം കെട്ടിത്തൂക്കിയതാണെന്ന് കണ്ടെത്തി. 22 വര്‍ഷമായി ഡല്‍ഹി യിലെ ബുരാരിയില്‍ ജീവിച്ചിരുന്ന ഭാട്ടിയ കുടുംബത്തെ ഇന്നലെയാണ് വീട്ടില് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടത്.
11ല്‍ 10 പേരുടെ മൃതദേഹവും വീടിന്‍റെ രണ്ടാം നിലയില്‍ തൂങ്ങി മരിച്ച നിലയിലും ഒരാളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലുമായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ദുര്‍മന്ത്രവാദത്തിന്‍റെ സാധ്യതകള്‍ സംബന്ധിച്ച കുറിപ്പുകള്‍ പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ കുടുംബത്തിന് മന്ത്രവാദവുമായി ബന്ധമില്ലെന്ന് ബന്ധു പറഞ്ഞു.
അതിനിടെ മരണത്തില്‍ ദുരൂഹത വര്‍ധിപ്പിച്ച വീടിന്‍റെ ചുമരില്‍ 11 പൈപ്പുകള്‍ കണ്ടെത്തി. മരിച്ച 11 പേരില്‍ 6 പേരുടെയും മരണ കാരണം കഴുത്തില്‍ കയറിട്ട് കെട്ടിത്തൂക്കിയതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്. എല്ലാ കോണുകളും പരിശോധിച്ച ശേഷം പഴുതടച്ച അന്വേഷണം നടത്തുമെന്ന് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചും അറിയിച്ചു.