ക്ലാസില്‍ വച്ച് വിദ്യാര്‍ഥികളെ സിനിമ കാണിച്ച അധ്യാപകനെ സസ്പെന്റ് ചെയ്തു

ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ പ്രൈമറി സ്കൂളിലെ അധ്യാപകനായ അരവിന്ദ് കുമാറിനെയാണ് സസ്പെന്റ് ചെയ്തത്

Update: 2018-07-09 03:17 GMT
Advertising

ക്ലാസില്‍ വച്ച് വിദ്യാര്‍ഥികളെ ഫോണില്‍ സിനിമ കാണിച്ച അധ്യാപകനെ സസ്പെന്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ പ്രൈമറി സ്കൂളിലെ അധ്യാപകനായ അരവിന്ദ് കുമാറിനെയാണ് സസ്പെന്റ് ചെയ്തത്.

ഷാംലി ജില്ലയില്‍ ലഡോ മജ്ര ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിലാണ് സംഭവം നടന്നത്. അധ്യാപകന്‍ വിദ്യാര്‍ഥികള്‍ക്ക് സിനിമ കാണിക്കുന്നതിന്റെ വീഡിയോ സേഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സ്‌കൂള്‍ അധികൃതര്‍ അരവിന്ദിനെ സസ്പെന്റ് ചെയ്യാന്‍ തീരുമാനിച്ചത്. ജില്ലാ ബേസിക് ശിക്ഷാ അധികാരി ഗീത വര്‍മ വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Tags:    

Similar News