പൊട്ടിക്കരഞ്ഞ് എച്ച്ഡി കുമാരസ്വാമി “വിഷം കുടിച്ച പരമശിവന്റെ അവസ്ഥയാണിപ്പോള്‍”

മുഖ്യമന്ത്രി പദത്തിലെത്തിയശേഷം അനുമോദിക്കാനായി പാര്‍ട്ടി പ്രവര്‍ത്തകര്‍ ബംഗ്ലൂരില്‍ ഒരുക്കിയ പരിപാടിക്കിടെയായിരുന്നു കുമാരസ്വാമി പൊട്ടിക്കരഞ്ഞത്...

Update: 2018-07-15 13:06 GMT
Advertising

കര്‍ണാടകയിലെ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തെ മുന്നോട്ട്‌കൊണ്ടുപോകാന്‍ ബുദ്ധിമുട്ടുന്നതായി മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. ലോകത്തെ രക്ഷിക്കാന്‍ വിഷം കുടിച്ച പരമശിവന്റെ അവസ്ഥയിലാണ് താനെന്നും കുമാരസ്വാമി പറഞ്ഞു. ബംഗ്ലൂരുവില്‍ പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് വിതുമ്പിക്കൊണ്ട് കുമാരസ്വാമി ഇക്കാര്യം പറഞ്ഞത്. പ്രസ്താവനക്ക് പകരം സാഹചര്യങ്ങളെ ധൈര്യത്തോടെ നേരിടുകയാണ് കുമാരസ്വാമി ചെയ്യേണ്ടെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.

നാടകീയ രാഷ്ട്രീയ നീക്കങ്ങള്‍ക്കൊടുവില്‍ മെയ് 23നാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യസര്‍ക്കാര്‍ അധികാരമേറ്റത്. മാസങ്ങള്‍ മാത്രം പിന്നിടവെയാണ് സഖ്യ സര്‍ക്കാരിനെ മുന്നോട്ടുകൊണ്ടുപോകാന്‍ ബുദ്ധിമുട്ടുകയാണെന്ന പ്രതികരണം മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി നടത്തിയത്. വിഷം കുടിച്ച പരമശിവന്റെ അവസ്ഥയിലാണ് താനെന്നായിരുന്നു കുമാരസ്വാമിയുടെ പ്രസ്താവന.

എന്നാല്‍ സാഹചര്യങ്ങളെ ധൈര്യത്തോടെ നേരിടുകയാണ് വേണ്ടതെന്നും ഇത്തരം പ്രതികരണങ്ങള്‍ മതനിരപേക്ഷ പാര്‍ട്ടികളെ പിന്തുണക്കുന്നവര്‍ക്ക് നല്ല സന്ദേശം നല്‍കില്ലെന്നും കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു. മുഖ്യമന്ത്രി പദത്തിലെത്തിയശേഷം അനുമോദിക്കാനായി പാര്‍ട്ടി പ്രവര്‍ത്തകര്‍ ബംഗ്ലൂരില്‍ ഒരുക്കിയ പരിപാടിക്കിടെയായിരുന്നു കുമാരസ്വാമിയുടെ പ്രസ്താവന.

Tags:    

Writer - ഗ്രേസ് മുബഷിര്‍

Research scholar

Editor - ഗ്രേസ് മുബഷിര്‍

Research scholar

Web Desk - ഗ്രേസ് മുബഷിര്‍

Research scholar

Similar News