‘രക്തപ്പുഴ, ആഭ്യന്തര യുദ്ധം’; മമതക്കെതിരെ കേസ്
യുവമോര്‍ച്ച പ്രവര്‍ത്തകരാണ് മമതക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്
സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷമുണ്ടാക്കുന്നുവെന്നാരോപിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ കേസ്. മൂന്നു യുവമോര്‍ച്ച പ്രവര്‍ത്തകരാണ് മമതക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. അസമിലെ ദേശീയ പൗരത്വ പട്ടികയില്‍ നിന്ന് 40 ലക്ഷം പേരെ പുറത്താക്കാനുള്ള നീക്കം രാജ്യത്ത് ആഭ്യന്തര യുദ്ധത്തിന് കളമൊരുക്കുമെന്നും ഇവിടെ രക്തപ്പുഴ ഒഴുകുമെന്നുമുള്ള മമത ബാനര്‍ജിയുടെ പരാമര്‍ശത്തിനെതിരെയാണ് പൊലീസ് കേസ്. ജനങ്ങളെ വിഭജിക്കാനുള്ള ബി.ജെ.പി ശ്രമം അംഗീകരിക്കാനാവില്ല. പട്ടികയില്‍ നിന്ന് 40 ലക്ഷം പേരെ പുറത്താക്കാനുള്ള നീക്കം രാജ്യത്ത് ആഭ്യന്തര യുദ്ധത്തിന് വഴിയൊരുക്കും. ഇവിടെ രക്തപ്പുഴ ഒഴുകും. പട്ടികയില്‍ നിന്ന് ഒഴിവാക്കിയവര്‍ അസമില്‍ എങ്ങനെ ജീവിക്കും, എവിടെ നിന്ന് ഭക്ഷണം കഴിക്കും. എവിടെ അഭയം തേടും ഒരാള്‍ ഇന്ത്യക്കാരനാണോ അല്ലയോ എന്ന് തീരുമാനിക്കാന്‍ ബി.ജെ.പി ആരാണ് അവര്‍ മാത്രമാണോ ഇന്ത്യക്കാരായുള്ളത് എന്നായിരുന്നു മമത ചോദിച്ചത്. അതേസമയം, മമത ബാനര്‍ജി ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് അമിത്ഷാ പ്രതികരിച്ചു.