കോയമ്പത്തൂരില്‍ നിയന്ത്രണം വിട്ട കാറിടിച്ച് ആറ് പേര്‍ മരിച്ചു
റോഡിന് സമീപം നിന്ന ആറ് പേരാണ് മരിച്ചത്. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. സുന്ദരപുരത്താണ് അപകടം നടന്നത്.
Update: 2018-08-01 09:46 GMT
കോയമ്പത്തൂരില്‍ വാഹനാപകടത്തില്‍ ആറ് പേര്‍ മരിച്ചു. കാര്‍ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. റോഡിന് സമീപം നിന്ന നാല് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. സുന്ദരപുരത്താണ് അപകടം നടന്നത്.
നിയന്ത്രണം വിട്ട കാര്‍ പെരിയാര്‍ ബസ് സ്റ്റോപ്പില്‍ നിന്നവരെയും സമീപത്തെ ഓട്ടോറിക്ഷയെയും ഇടിച്ചതിന് പിന്നാലെ കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സോമു (55), സുരേഷ് (43), അംസവേണി (30), സുഭാഷിണി (20), ശ്രീരംഗദാസ് (75), കുപ്പമ്മാള്‍ (60) എന്നിവരാണ് മരിച്ചത്.
പൊള്ളാച്ചിയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന കാറാണ് അപകടമുണ്ടാക്കിയത്. കാര്‍ ഓടിച്ചിരുന്നയാള്‍ മദ്യപിച്ചിട്ടുണ്ടായിരുന്നോ എന്ന് പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റി.