തകര്‍പ്പന്‍ ഓഫറുമായി ഗോഎയര്‍; 1,099രൂപയ്ക്ക് ടിക്കറ്റ്  

ലോ കോസ്റ്റ് കാരിയര്‍ വിഭാഗത്തില്‍പെടുന്ന ഗോ എയര്‍ വന്‍ ഓഫറുമായി രംഗത്ത്. 

Update: 2018-08-04 15:03 GMT

ലോ കോസ്റ്റ് കാരിയര്‍ വിഭാഗത്തില്‍പെടുന്ന ഗോ എയര്‍ വന്‍ ഓഫറുമായി രംഗത്ത്. തങ്ങളുടെ തെരഞ്ഞെടുത്ത സെക്ടറുകളിലേക്ക് 1,099 രൂപക്ക്(എല്ലാ നികുതിയും ഉള്‍പ്പെടെ) യാത്ര ചെയ്യാമെന്നാണ് കമ്പനിയുടെ പുതിയ ഓഫര്‍. ഈ വര്‍ഷം ഓഗസ്റ്റ് നാലിനും ഡിസംബര്‍ 31നും ഇടയിലുള്ള യാത്രക്കാണ് ഈ ആനുകൂല്യം ലഭിക്കുക. മാത്രമല്ല പേ.ടി.എം പോലുള്ള ഓണ്‍ലൈന്‍ ഇടപാടുകള്‍ വഴി ബുക്ക് ചെയ്യുകയാണെങ്കില്‍ ക്യാഷ് ബാക്ക് ഓഫറും കമ്പനി നല്‍കുന്നുണ്ട്. 5 ശതമാനം ക്യാഷ് ബാക്കാണ് പേ.ടി.എം വഴി ലഭിക്കുക. ഗോ എയര്‍ വെബ്സൈറ്റിലൂടെയോ മൊബൈല്‍ ആപ്ലിക്കേഷനിലൂടെയോ ബുക്ക് ചെയ്യുന്നവര്‍ക്ക് 3000 രൂപവരെയുള്ള ആനുകൂല്യങ്ങള്‍ നേടാനുള്ള അവസരവുമുണ്ട്.

Advertising
Advertising

ഈ മാസം 4 മുതല്‍ ഇത്തരത്തില്‍ 10 ലക്ഷം ടിക്കറ്റുകളാണ് ഡിസ്‌കൗണ്ട് വില്‍പനക്ക് വെക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. ആദ്യം വരുന്നവര്‍ക്ക് എന്ന നിലയിലാണ് ഓഫര്‍ ലഭിക്കുക. 2005ലാണ് ഗോ എയറിന് അനുമതി ലഭിക്കുന്നത്. വാഡിയ ഗ്രൂപ്പിന്റെ കീഴിലാണ് ഗോ എയര്‍ വരുന്നത്. 23 ആഭ്യന്തര സര്‍വീസുകളാണ് ഇപ്പോള്‍ കമ്പനി നല്‍കുന്നത്. ആഴ്ചയില്‍1544ലധികം ഫ്ളൈറ്റുകള്‍ ഓപ്പറേറ്റ് ചെയ്യുന്നുണ്ട്.

അഹമ്മദാബാദ്, ബംഗളൂരു, ഭുവനേശ്വര്‍, ചെന്നൈ, ഡല്‍ഹി, ഗോവ, ഗുവാഹത്തി, ജയ്പൂര്‍, ജമ്മു, കൊച്ചി, കൊല്‍ക്കത്ത, ലേ, ലക്‌നൗ, മുംബൈ, നാഗ്പൂര്‍, പാറ്റ്‌ന, പോര്‍ട്ട്ബ്ലയര്‍, പൂനെ, റാഞ്ചി, ശ്രീനഗര്‍, ഹൈദരാബാദ്, ബാഗ്‌ദോഗ്ര തുടങ്ങിയ സെക്ടറുകളിലേക്കാണ് നിലവില്‍ കമ്പനിയുടെ സര്‍വീസുള്ളത്.

Tags:    

Similar News