പൊതുഗതാഗതം സ്തംഭിച്ചു, സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി

തൊഴിലാളികളും വാഹന ഉടമകളും സംയുക്തമായി പ്രഖ്യാപിച്ച പണിമുടക്കിന് പ്രമുഖ ട്രേഡ് യൂണിയനുകളുടെ പിന്തുണയുണ്ട്. അഞ്ചരക്കോടിയിലധികം മോട്ടോർ തൊഴിലാളികളും ചെറുകിട തൊഴിലുടമകളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്

Update: 2018-08-07 08:11 GMT

മോട്ടോർ വ്യവസായ സംരക്ഷണ സമിതി ആഹ്വാനം ചെയ്ത 24 മണിക്കൂർ ദേശീയ പണിമുടക്ക് സംസ്ഥാനത്ത് പൂര്‍ണം. കെ.എസ്.ആർ.ടി.സി ജീവനക്കാരും പണിമുടക്കിയതോടെ ജനങ്ങളുടെ യാത്രാക്ലേശം വർധിച്ചു. ആലപ്പുഴയില്‍ സമരാനുകൂലികള്‍ കാര്‍ എറിഞ്ഞുതകര്‍ത്തു.

ഇന്നലെ അർധരാത്രി തുടങ്ങിയ പണിമുടക്ക് സംസ്ഥാനത്ത് ജനങ്ങളെ സാരമായി ബാധിച്ചു. സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസുകളും ഓട്ടോ, ടാക്സികളും നിരത്തിലിറങ്ങിയില്ല. റെയിൽവേ സ്റ്റേഷനുകളിൽ പൊലീസും സന്നദ്ധപ്രവർത്തകരും ബദൽ യാത്രാസംവിധാനം ഏർപ്പെടുത്തിയിരുന്നുവെങ്കിലും ഇതും യാത്രാക്ലേശത്തിന് പരിഹാരമായില്ല.

Advertising
Advertising

Full View

നിരവധിയിടങ്ങളിൽ സമരാനുകൂലികൾ വാഹനങ്ങൾ തടഞ്ഞതൊഴിച്ചാൽ പണിമുടക്ക് തെക്കന്‍ കേരളത്തിൽ സമാധാനപരമായിരുന്നു. സർക്കാർ ഓഫീസുകളിലും ഹാജർനില കുറവായിരുന്നു. മധ്യ കേരളത്തിലും പണിമുടക്ക് പൂര്‍ണമായിരുന്നു. ആലപ്പുഴയില്‍ സമരാനുകൂലികള്‍ കാര്‍ എറിഞ്ഞു തകര്‍ത്തു. കോട്ടയത്ത് സിമന്റ് കവലയിലും സമരാനുകൂലികള്‍ വാഹനം തടഞ്ഞു. മലയോര മേഖലയെയും പണിമുടക്ക് സാരമായി ബാധിച്ചു.

Full View

കോഴിക്കോട് കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ സമരക്കാര്‍ തടഞ്ഞു. രാവിലെ കടകള്‍ തുറന്നെങ്കിലും ആളുകള്‍ എത്താത്തതിനെ തുടര്‍ന്ന് അടച്ചു. പൊതുവില്‍ ഹര്‍ത്താലിന്റെ പ്രതീതിയിലായിരുന്നു സംസ്ഥാനത്ത് പണിമുടക്ക്.

Tags:    

Similar News