ഹിറ്റ്ലറുടെ വേഷത്തിൽ പാർലമെന്റിൽ പ്രത്യക്ഷപ്പെട്ട് ടി.ഡി.പി എം.പി  

Update: 2018-08-09 11:50 GMT
Advertising

ജർമ്മൻ ഏകാധിപതി അഡോൾഫ് ഹിറ്റ്ലറുടെ വേഷം ധരിച്ചു പാർലമെൻറിൽ പ്രത്യക്ഷപ്പെട്ട് ടി.ഡി.പി എം.പി. മുൻ സിനിമാ നടനും ടി.ഡി.പി എം. പിയുമായ നരമല്ലി ശിവപ്രസാദ് ആണ് പാർലമെന്റിലേക്ക് ഹിറ്റ്ലറുടെ വേഷം ധരിച്ചെത്തിയത്. ആന്ധ്രാപ്രദേശിൽ നിന്നുള്ള പാര്ലമെന്റ് അംഗമായ ശിവപ്രസാദ് സംസ്ഥാനത്തിന് പ്രത്യേകപദവി നൽകാത്തതിൽ പ്രതിഷേധിച്ചാണ് ഹിറ്റ്ലറെ അനുകരിച്ചു കൊണ്ട് വസ്ത്രം ധരിച്ചു സഭയിൽ എത്തിയത്.

മൂന്ന് ദിവസം മുമ്പ് ശ്രീരാമന്റെ വേഷത്തിലും ശിവപ്രസാദ് പാർലമെന്റിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതേ വിഷയത്തിൽ പ്രതിഷേധിച്ചു സായി ബാബയുടെയും നാരദ മുനിയുടേയുമൊക്കെ വേഷം ധരിച്ചും ഇയാൾ സഭയിൽ എത്തിയിട്ടുണ്ട്.

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള ടി.ഡി.പി വർഷങ്ങളായി സംസ്ഥാനത്തിന് പ്രത്യേക പദവി നൽകണമെന്ന ആവശ്യം ഉന്നയിക്കുന്നുണ്ട്. ബി.ജെ.പി തങ്ങൾക്ക് നൽകിയ വാഗ്ദാനം നടപ്പിലാക്കുന്നില്ലെന്ന് ആരോപിച്ചു ഈ വർഷം മാർച്ചിൽ എൻ.ഡി.എയുമായി സഖ്യം അവസാനിപ്പിച്ചിരുന്നു ടി.ഡി.പി.

Tags:    

Similar News