നന്ദമുരി ഹരികൃഷ്ണയുടെ മൃതദേഹത്തിനൊപ്പം സെല്‍ഫി; 4 നഴ്സുമാരെ പുറത്താക്കി 

നല്‍ഗൊണ്ട കാമിനേനി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ജീവനക്കാരെയാണ് പുറത്താക്കിയ

Update: 2018-09-01 06:29 GMT
Advertising

ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍.ടി.രാമറാവുവിന്റെ മകനും മുന്‍ മന്ത്രിയും നടനുമായ നന്ദമുരി ഹരികൃഷ്ണയുടെ മൃതദേഹത്തിനൊപ്പം സെല്‍ഫിയെടുത്ത നാല് നഴ്‌സുമാരെ ആശുപത്രി മാനേജ്‌മെന്റ് പുറത്താക്കി. നല്‍ഗൊണ്ട കാമിനേനി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ജീവനക്കാരെയാണ് പുറത്താക്കിയത്.

ഹരികൃഷ്ണയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് എത്തിച്ചപ്പോഴാണ് നഴ്‌സുമാര്‍ സെല്‍ഫിയെടുത്തത്. ജീവനക്കാരുടെ പുഞ്ചിരിച്ചു കൊണ്ടുള്ള സെല്‍ഫി നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലാവുകയും ചെയ്തു. തെലങ്കാനയിലും ആന്ധ്രപ്രദേശിലും ഈ ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് നാല് പേരെയും പുറത്താക്കി ആശുപത്രി മാനേജ്‌മെന്റ് അടിയന്തര ഉത്തരവിട്ടത്.

സംഭവം മെഡിക്കല്‍ രംഗത്തിന് അപമാനമുണ്ടാക്കുന്നതും, മനുഷ്യത്വമില്ലായ്മയുണെന്നും ആശുപത്രി മാനേജ്‌മെന്റ് പറഞ്ഞു. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും കാമിനേനി ആശുപത്രി പ്രതിനിധി വെങ്കിട്ട് ഭരദ്വാജ് പറഞ്ഞു.

ബുധനാഴ്ചയാണ് വാഹനാപകടത്തില്‍ ഹരികൃഷ്ണ മരിക്കുന്നത്. ആന്ധ്രയിലെ നെല്ലൂരില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ കാര്‍ അപകടത്തില്‍ പെടുകയായിരുന്നു. പ്രശസ്ത താരം ജൂനിയര്‍ എന്‍ടിആറിന്റെ പിതാവും നന്ദമുരി ബാലകൃഷ്ണയുടെ സഹോദരനും കൂടിയാണ് ഹരികൃഷ്ണ.

ये भी पà¥�ें- നടന്‍ നന്ദമുരി ഹരികൃഷ്ണ വാഹനാപകടത്തില്‍ മരിച്ചു

Tags:    

Similar News