കര്‍ണ്ണാടക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം

സെപ്റ്റംബറില്‍ കാലാവധി പൂര്‍ത്തിയായ 105 കേന്ദ്രങ്ങളിലേക്കാണ് മത്സരം നടക്കുന്നത്

Update: 2018-09-03 08:04 GMT

കര്‍ണാടകയിലെ പകുതിയോളം വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം.

102 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 2664 സീറ്റുകളിലേക്കാണ് മത്സരം നടന്നത്. കോണ്‍ഗ്രസ് ലീഡ് തുടരുമ്പോള്‍ ബി.ജെ.പി രണ്ടാം സ്ഥാനത്ത് കനത്ത മത്സരമാണ് കാഴ്ച വക്കുന്നത്

ജെഡിഎസും നില മെച്ചപ്പെടുത്തി. ബിജെപി പ്രതീക്ഷിച്ച വിജയം നേടിയില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ ബി എസ് യെദ്യൂരപ്പ പറഞ്ഞു.

സെപ്റ്റംബറില്‍ കാലാവധി പൂര്‍ത്തിയായ 105 കേന്ദ്രങ്ങളിലേക്കാണ് മത്സരം നടക്കുന്നത്. പ്രളയബാധിത മേഖലയായ കൊടകിലെ കുശാല്‍നഗര്‍, സോമവാര്‍പ്പേട്ട്, വിരാജ്പ്പേട്ട് എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് മാറ്റി വച്ചിരിക്കുകയാണ്.

Tags:    

Similar News