ചരക്ക് സേവന നികുതി കൌണ്‍സില്‍ യോഗം ഇന്ന്

പ്രളയം ബാധിച്ച കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സഹായകരമായി സംസ്ഥാന ജിഎസ്ടിക്കൊപ്പം സെസ് ഏര്‍പ്പെടുത്തുമെന്ന് നേരത്തെ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‍ലി പറഞ്ഞിരുന്നു.

Update: 2018-09-28 02:08 GMT

ചരക്ക് സേവന നികുതി കൌണ്‍സില്‍ യോഗം ഇന്ന് ഗോവയില്‍ ചേരും. പ്രളയം ബാധിച്ച കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സഹായകരമായി സംസ്ഥാന ജിഎസ്ടിക്കൊപ്പം സെസ് ഏര്‍പ്പെടുത്തുമെന്ന് നേരത്തെ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‍ലി പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് മറ്റ് സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമാണ്. ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനം ഇന്നത്തെ യോഗത്തില്‍ ഉണ്ടായേക്കും.

നികുതി കുറഞ്ഞിട്ടും ഉല്‍പന്നങ്ങള്‍ക്ക് വില കുറക്കാത്ത കമ്പനികള്‍ക്കെതിരെ നടപടി എടുക്കാന്‍ ആന്റി പ്രൊഫിറ്റേറിങ് വകുപ്പ് ജിഎസ്ടി നിയമത്തില്‍ കൊണ്ടു വന്നിരുന്നു. ഇത് എത്രമാത്രം പ്രാവര്‍ത്തികമായെന്നും യോഗം വിലയിരുത്തും.

Tags:    

Similar News