‘ഇന്ത്യ ഒരു സര്‍ജിക് സ്ട്രൈക് നടത്തിയാല്‍ പത്തെണ്ണം തിരിച്ച് നടത്തും’ മുന്നറിയിപ്പുമായി പാകിസ്ഥാന്‍

അതേസമയം രാജ്യത്ത് മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് സംബന്ധിച്ച റിപ്പോർട്ടുകൾ അദ്ദേഹം നിരസിച്ചു. രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Update: 2018-10-14 06:26 GMT

സര്‍ജിക് സ്ട്രൈകില്‍ ഇന്ത്യക്ക് മുന്നറിയിപ്പുമായി പാകിസ്ഥാന്‍. ഇന്ത്യ തങ്ങള്‍ക്ക് നേരെ ഒരു സര്‍ജിക് സ്ട്രൈക് നടത്തിയാല്‍ പത്ത് സര്‍ജിക് സ്ട്രൈക് തിരിച്ച് നടത്തുമെന്നാണ് പാക് മുന്നറിയിപ്പ്.

പാകിസ്ഥാൻ മേജര്‍ ജനറൽ ആസിഫ് ഗഫൂർ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ലണ്ടനിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്ഥാൻ ആര്‍മി ചീഫ് ജനറൽ ഖമർ ജാവേദ് ബജ്‍വയും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. പാകിസ്ഥാനെതിരെ എന്തെങ്കിലും തരത്തിലുള്ള അക്രമം ചെയ്യാമെന്ന് കരുതുന്നവര്‍ പാകിസ്ഥാന്റെ ശക്തിയെക്കുറിച്ച് ഒട്ടും സംശയിക്കേണ്ടെന്നും അത് മനസില്‍ കരുതണമെന്നും മേജര്‍ തുറന്നടിച്ചു.

അതേസമയം രാജ്യത്ത് മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് സംബന്ധിച്ച റിപ്പോർട്ടുകൾ അദ്ദേഹം നിരസിച്ചു. രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അന്താരാഷ്ട്ര മാധ്യമങ്ങൾ മോശമായി ചിത്രീകരിക്കുന്നതിനേക്കാൾ കൂടുതൽ മെച്ചപ്പെട്ട പുരോഗതി പാകിസ്ഥാനില്‍ ഉണ്ടെന്നും നല്ല കാര്യങ്ങൾ ഉയർത്തിക്കാട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

Similar News